ഫൈഫ വനമേഖലയിൽ കാട്ടുതീ, അണക്കാൻ സിവിൽ ഡിഫൻസ് ശ്രമം തുടരുന്നു (വീഡിയോ)

0
1791

റിയാദ്: ജസാൻ മേഖലയുടെ കിഴക്കുള്ള ഫെയ്ഫ ഗവർണറേറ്റിലെ വനമേഖലയിൽ ഉണ്ടായ കാട്ടു തീ അണക്കാനുള്ള ശ്രമം തുടരുന്നു. റിംഗ് ബെൽറ്റിന് സമീപമുള്ള ഗവർണറേറ്റിലെ പർവതങ്ങളിലെ വനങ്ങളിൽ തിങ്കളാഴ്ച അണച്ച തീപിടുത്തത്തിന് സമീപമാണ് ചൊവ്വാഴ്ച വീണ്ടും തീപിടുത്തമുണ്ടായത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മഴയുടെ അഭാവവും പ്രദേശത്തെ ശക്തമായ കാറ്റും കാരണം വനങ്ങളെ ബാധിച്ച വരൾച്ചയാണ് തീ പടരാൻ ഇടയാക്കിയതെന്ന് പ്രദേശവാസികൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് വളണ്ടിയർമാരുടെ സഹായത്തോടെ വളരെ ദുർഘടമായ സ്ഥലത്ത് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും പ്രദേശത്തെ വാസസ്ഥലങ്ങളിലേക്ക് തീ പടർന്നതായും അവർ കൂട്ടിച്ചേർത്തു.