ജിദ്ദ: ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മറ്റി ജിദ്ദ ഹൈ ക്വാളിറ്റി പ്രൊജക്ടർ സാമൂഹിക പ്രവർത്തകനും തിരുവാലി ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ അബ്ദുൽ മുനീർ പി കെ ക്ക് കൈമാറി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം. എച്ച് മുഹമ്മദ് അലി, ജനറൽ സെക്രട്ടറി ഹബീബ് കാഞ്ഞിരാല, രക്ഷാധികാരി ഫൈസൽ ബാബു കെ. സി എന്നിവരുടെ സാന്നിധ്യത്തിൽ സീനിയർ ഭാരവാഹി സുനീർ കെ.പി ചാത്തല്ലൂർ ആണ് പ്രൊജക്ടർ കമ്മറ്റിക്ക് വേണ്ടി സമ്മാനിച്ചത്.
ഒതായി എടപ്പറ്റ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ “ഗൃഹ സുരക്ഷ” എന്ന തലകെട്ടിൽ ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ജിദ്ദ ബോധവത്കരണ പരിശീലനവും സംഘടിപ്പിച്ചു. പരിശീലനത്തിൽ തിരുവാലി ഫയർ ആൻഡ് റെസ്ക്യൂവും സിവിൽ ഡിഫൻസും ചേർന്ന് കൊണ്ട് കുടുംബത്തിലും സമൂഹത്തിലും പെട്ടെന്ന് ഉണ്ടായേക്കാവുന്ന അപകടങ്ങളിൽ ആത്മധൈര്യത്തോടെ രക്ഷാ പ്രവർത്തനം നൽകാൻ വേണ്ട എല്ലാവിധ പരിശീലനങ്ങളും നൽകി.
തിരുവാലി അഗ്നി രക്ഷാ നിലയം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമുഹമ്മദ് അലി എം. എച് ന്റെ നേതൃത്വത്തിൽ ഹോംഗാർഡ് അലവിക്കുട്ടി. ടി തിരുവാലി ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡമാരായ അബ്ദുൽ മുനീർ പി.കെ, അൻസാർ എം. ടി, ഫാസിൽ റഹ്മാൻ. പി എന്നിവരുൾപ്പെട്ട ടീം ക്രൂ ഡെമോൺസ്ട്രേഷനോടുകൂടി പരിശീലന ക്ലാസ് നൽകിയത്.
പരിപാടിയിൽ മുഖ്യ രക്ഷാധികാരി സുൽഫീക്കർ ഒതായി കമ്മിറ്റിയുടെ ലക്ഷ്യവും പ്രവർത്തങ്ങളും വിശദീകരിക്കുന്ന വീഡിയോ പ്രെസൻറ്റേഷൻ നടത്തി. പരിപാടിയിൽ ഫൈസൽ ബാബു കെ.സി അധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി എം. എച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഷ്റഫ് പി.വി ഓൺലൈൻ ആയി ആശംസ അറിയിച്ചു. സുനീർ കെ.പി, സജീർ പി. കെ,ഇബ്റാഹീം ഹാജി എടപ്പറ്റ, ഗഫൂർ പി. കെ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. ഹബീബ് കാഞ്ഞിരാല സ്വാഗതവും മുനീർ പി. കെ നന്ദിയും പറഞ്ഞു. പറഞ്ഞു. അസീസ് യു. പി, യൂസഫ്.യു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.