‘മൊബൈലി പേ’ ഉൾപ്പെടെ സഊദിയിൽ 3 ഇ ബാങ്കുകൾ കൂടി വരുന്നു

0
2826

റിയാദ്: ‘മൊബൈലി പേ’ ഉൾപ്പെടെ സഊദിയിൽ 3 ഇ ബാങ്കുകൾ കൂടി വരുന്നു. റിയാദിൽ നടക്കുന്ന ആഗോള സംരംഭകത്വ സമ്മേളനത്തിലാണ് ധനകാര്യ, ഇലക്ട്രോണിക് പേയ്‌മെന്റ് മേഖലകളിൽ 3 പുതിയ കമ്പനികൾക്ക് കൂടി ലൈസൻസ് നൽകുന്ന കാര്യം സഊദി സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇലക്ട്രോണിക് പേയ്‌മെന്റ് മേഖലയിലെ പുതിയ ഫിനാൻഷ്യൽ ടെക്‌നോളജി കമ്പനിക്ക് ലൈസൻസ് അനുവദിച്ചതായി ബാങ്ക് പ്രസ്താവിച്ചു. ഇത്തിഹാദ് ഡിജിറ്റൽ ഫിനാൻഷ്യൽ കമ്പനിയുടെ ഇലക്ട്രോണിക് വാലറ്റായി പേയ്‌മെന്റ് സേവനങ്ങൾ നൽകുന്നതിന് “മൊബിലി പേ” ഇവയിൽ പ്രധാനമാണ്. ഇതോടെ, പേയ്‌മെന്റ് സേവനങ്ങൾ നൽകുന്നതിന് ബാങ്ക് ലൈസൻസുള്ള രാജ്യത്തെ മൊത്തം കമ്പനികളുടെ എണ്ണം 17 ആയി. കൂടാതെ 8 കമ്പനികൾ പ്രാഥമിക അനുമതിക്കായി അപേക്ഷ നൽകിയിട്ടുമുണ്ട്.

5 മില്യൺ റിയാൽ മൂലധനമുള്ള ഒരു ക്ലോസ്ഡ് ജോയിന്റ് സ്റ്റോക്ക് കമ്പനിയായി “സഊദി ലെൻഡോ ഫിനാൻസ്” കമ്പനിക്കും ഉപഭോക്തൃ മൈക്രോഫിനാൻസ് പ്രവർത്തനത്തിനായി, 20 ദശലക്ഷം റിയാൽ മൂലധനമുള്ള “വെൻസി ഫിനാൻസ്” കമ്പനിക്കും സഊദി സെൻട്രൽ ബാങ്ക് അംഗീകാരം നൽകി.