ഹൂതി ആക്രമണത്തെ പുകഴ്ത്തി വീഡിയോ ഷെയർ ചെയ്ത ഒരു വിദേശി കൂടി അറസ്റ്റിൽ

0
2975

റിയാദ്: ജിദ്ദയിലെ അരാംകൊ എണ്ണ ശാലയ്‌ക്കെതിരായ ശത്രുതാപരമായ നടപടിയെ മഹത്വവൽക്കരിച്ച് വീഡിയോ പ്രസിദ്ധീകരിച്ച മറ്റൊരു യെമൻ സ്വദേശിയെ കൂടി സുരക്ഷ സേന അറസ്റ്റ് ചെയ്തു. ഹൂതി ആക്രമണ നടപടിയെ മഹത്വവൽക്കരിച്ച് സോഷ്യൽ നെറ്റ്‌വർക്കുകളിൽ വീഡിയോകൾ ഷെയർ ചെയ്തയാളെ മക്ക പോലീസ് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് അറസ്റ്റ്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രതി യെമൻ പൗരനാണെന്ന് മക്ക അൽ മുകറമ പോലീസ് മാധ്യമ വക്താവ് അറിയിച്ചു.
ഇയാളെ അറസ്റ്റ് ചെയ്തതായും അയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു. നേരത്തെയും സമാനമായ കേസിൽ വിദേശിയെ അറസ്റ്റ് ചെയ്തിരുന്നു.