റിയാദ്: 3 വർഷം മുമ്പ് ബന്ധുവായ സ്ത്രീയെ പീഡിപ്പിച്ച കേസിൽ സഊദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി നൽകിയ പരാതി സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവതിയെ ശല്യപ്പെടുത്തിയ പൗരനെ നോർത്തേൺ ബോർഡർ പോലീസിന് അറസ്റ്റ് ചെയ്തത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പരാതിപ്പെട്ട പെൺകുട്ടി ഇപ്പോൾ രാജ്യത്തിന് പുറത്താണെന്നും 3 വർഷം മുമ്പാണ് സംഭവം നടന്നതെന്നും അക്കാലത്ത് അധികാരികൾക്ക് ഇതേക്കുറിച്ച് ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.
എല്ലാ നിയമ നടപടികളും സ്വീകരിക്കുന്നതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടർ നടപടികൾക്കും അന്വേഷണങ്ങൾക്കുമായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.