ഹൗസ് ഡ്രൈവർ ഒരു സ്ഥാപനത്തിലേക്ക് സ്‌പോൺസർഷിപ്പ് മാറുന്നതിനുള്ള നടപടികൾ എന്തെല്ലാം? ജവാസാത് വിശദീകരണം

0
5491

റിയാദ്: ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ ഒരു ഗാർഹിക തൊഴിലാളിയെ വ്യക്തിഗത സ്പോണ്സര്ഷിപ്പിൽ നിന്ന് ഒരു സ്ഥാപനത്തിലേക്ക് മാറ്റുന്നതിന് ആവശ്യമായ നടപടികളും രേഖകളും വിശദീകരിച്ച് സഊദി പാസ്പോർട്ട് വിഭാഗം. ഒരാളുടെ ചോദ്യത്തിന് മറുപടിയായാണ് ഒരു ഗാർഹിക തൊഴിലാളിയെ ഒരു സ്ഥാപനത്തിലേക്ക് മാറ്റുന്നതിന് ആവശ്യമായ നടപടികളും രേഖകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വ്യക്തമാക്കിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്‌പോൺസറുടെ ദേശീയ ഐഡന്റിറ്റി കാർഡ് (ബതാഖ), വിദേശ തൊഴിലാളിയുടെ പാസ്‌പോർട്ട്, ഇഖാമ എന്നിവ സമർപ്പിച്ചാണ് നടപടികൾ പൂർത്തീകരിക്കേണ്ടത്. തൊഴിലുടമയെ അവലോകനം ചെയ്യാനും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും നടപടിക്രമങ്ങൾ ആവശ്യമാണെന്നും ഡയറക്ടറേറ്റ് സൂചിപ്പിച്ചു.

അടുത്തിടെയാണ് സഊദിയിൽ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്ക് മറ്റു സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാറാമെന്നെ ഇളവ് പ്രഖ്യാപിച്ചത്. ഇതിനകം തന്നെ നിരവധി പേർ സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാറിയതായാണ് വിവരം.