സഊദി ഇലക്‌ട്രോണിക് യൂണിവേഴ്‌സിറ്റിക്ക് വിദ്യാഭ്യാസ മൂല്യനിർണ്ണയ കമ്മീഷനിൽ നിന്ന് അംഗീകാരം

0
1113

റിയാദ്: സഊദി ഇലക്‌ട്രോണിക് യൂണിവേഴ്‌സിറ്റിക്ക് വിദ്യാഭ്യാസ മൂല്യനിർണ്ണയ കമ്മീഷനിൽ നിന്ന് അംഗീകാരം ലഭിച്ചു. നാഷണൽ സെന്റർ ഫോർ അക്കാദമിക് അക്രഡിറ്റേഷൻ ആൻഡ് ഇവാലുവേഷൻ “ഇഹ്തിമാദ്” പ്രതിനിധീകരിക്കുന്ന എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് ഇവാലുവേഷൻ കമ്മീഷനിൽ നിന്നാണ് സഊദി ഇലക്‌ട്രോണിക് യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂഷണൽ അക്രഡിറ്റേഷൻ നേടിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മികച്ച അന്താരാഷ്‌ട്ര നിലവാര മാനദണ്ഡങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും അനുസൃതമായി ഭരണപരവും അക്കാദമികവുമായ പ്രകടനം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും സർവകലാശാലയ്ക്ക് പരിധിയില്ലാത്ത പിന്തുണ ലഭിക്കുന്നുണ്ടെന്ന് സർവകലാശാല പ്രസിഡന്റ് ഡോ: ലൈലക് അൽ-സഫാദി വിശദീകരിച്ചു.

സ്ട്രാറ്റജിക് യൂണിവേഴ്സിറ്റി 2025 എന്ന ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനും സഊദി വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതിനും ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾ പ്രയോഗിക്കുന്നതിൽ അക്രഡിറ്റേഷൻ സർവകലാശാലയുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.