ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം ഇന്ത്യൻ കൌൺസുലേറ്റുമായി സഹകരിച്ചു കൊണ്ട് ഇന്ത്യൻ സ്വാതന്ത്രന്ത്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികാഘോഷത്തിന്റെ `ഇന്ത്യ@75′ പരിപാടിയുലട ഭാഗമായി ‘അമൃതവർഷം 2022’ എന്ന പേരിൽ മാർച്ച് 25 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ ഇന്ത്യൻ കോൺസിലേറ്റിൽ വെച്ച് വിവിധ കലാ പരിപാടികകളാടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയിൽ ഡെപ്യൂട്ടി കോൺസൽ ജനറൽ വൈ. സാബിർ മുഖ്യാതിഥി ആയിരിക്കും.
‘അമൃതവർഷം 2022’ ആകർഷകമായ വിവിധ കലാ പരിപാടികൾ, കേരളത്തിന്റെ സാംസ്കാരിക തനിമയായ വില്ലടിച്ചാപാട്ട്, ഒപ്പന, ജിദ്ദയിലെ പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന ഗാനസന്ധ്യ, ചരിത്രപുരാണ നാടകം, പ്രശസ്ത ഡാൻസ് അധ്യാപികമാരുടെ നേതൃതത്തിൽ നടത്തപ്പെടുന്ന ഡാൻസ് കലാരൂപങ്ങൾ മുതലായവ നടത്തപ്പെടും.
കൂടാതെ കൊവിഡ് മഹാമാരിയിൽ ആവശ്യമായ കരുതലും സാന്ത്വനവും നൽകിയ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള കൊവിഡ് വാരിയേഴ്സിനെ ചടങ്ങിൽ വെച്ച് അനുമോദിക്കും.
പി ജെ എസ്സ് എല്ലാവർഷവും വാർഷികത്തിന് നടത്തിപ്പോരുന്ന വിവിധങ്ങളായ ആദരവ് ചടങ്ങുകളും ഉണ്ടായിരിക്കുന്നതാണ്. ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡ്, ഷാജിഗോവിന്ദ് അവാർഡ്, പന്ത്രണ്ടാംക്ലാസ്സിൽ ഉന്നത മാർക്ക് വാങ്ങി വിജയിച്ച പത്തനംതിട്ട ജില്ലയിലെ കുട്ടികൾക്കുള്ള അവാർഡ്, കൂടാതെ വിവിധയിനം ആദരിക്കൽ ചടങ്ങുകളും പരിപാടിയിൽ വെച്ച് നടക്കും. പരിപാടി പാസ്സ് മുഖേന നിയന്ത്രിക്കും.
പത്ര സമ്മേളനത്തിൽ പ്രസിഡൻറ് ജയൻ നായർ പ്രക്കാനം, അലി തേക്കുതോട്, ജോസഫ് വറുഗീസ് വടശേരിക്കര, അയൂബ്ഖാൻ പന്തളം, സന്തോഷ് കെ ജോൺ, എ.ബി ചെറിയാൻ മാത്തൂർ, വറുഗീസ് ഡാനിയൽ, അനിൽകുമാർ പത്തനംതിട്ട തുടങ്ങിയവർ പങ്കെടുത്തു.
ഈ പരിപാടിയുമായി കൂടുതൽ വിവരങ്ങള്ക്ക് ജയൻനായർ 0507535912, അയൂബ്ഖാൻ പന്തളം 0502329342 , വറുഗീസ് ഡാനിയൽ 0504982264, എന്നിവരെ വിളിക്കാം.