സന്ദർശകർ “unsecured visitor” എന്ന് സ്റ്റാറ്റസ്; കാരണം വ്യക്തമാക്കി തവക്കൽന ആപ്ലിക്കേഷൻ

0
4641

റിയാദ്: രാജ്യത്ത് സന്ദർശന വിസയിൽ കഴിയുന്നവരിൽ ചിലരുടെ സ്റ്റാറ്റസ് “unsecured visitor” എന്ന് കാണപ്പെടുന്നതിൽ കാരണം വ്യക്തമാക്കി തവക്കൽന ആപ്ലിക്കേഷൻ. അടുത്തിടെ ചില സന്ദർശകർക്ക് തങ്ങളുടെ നില”സുരക്ഷിതമല്ലാത്ത സന്ദർശകനാ”യി കാണപ്പെടുന്ന സാഹചര്യത്തിലാണ് ആപ്ലിക്കേഷൻ ഇത് സംബന്ധിച്ച് വിശദീകരണം പുറത്തിറക്കിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗുണഭോക്താവ് രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന ഒരു സന്ദർശകനാണെന്നും, ഗുണഭോക്താവിന്റെ പൗരത്വം ഒരു ജിസിസി ഇതര രാജ്യത്തിൽ നിന്നുള്ളതാണെങ്കിൽ, ഫലപ്രദമായ മെഡിക്കൽ ഇൻഷുറൻസ് ഇല്ലെന്നുമാണ് ഈ സ്റ്റാറ്റസ് സൂചിപ്പിക്കുന്നതെന്ന് തവക്കൽന അറിയിച്ചു. അതായത് ശരിയായ മെഡിക്കൽ ഇല്ലെന്നതാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്.

ആപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ആപ്ലിക്കേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതോടെ ആപ്ലിക്കേഷൻ നൽകുന്ന സേവനങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയും.