സഊദി യാത്രക്കാർക്ക് ഇപ്പോൾ ആവശ്യമുള്ളത് മുഖീം രജിസ്‌ട്രേഷൻ മാത്രം, ഇമ്മ്യൂൺ അല്ലാത്തവർക്കുള്ള രജിസ്ട്രേഷൻ നടപടികളിൽ പരിഷ്‌കരണം

0
3349

റിയാദ്: സഊദിയിലേക്കുള്ള പ്രവേശന നടപടികൾ പൂർണ്ണമായും പിൻവലിച്ചതോടെ സഊദി യാത്രക്കാർക്ക് ഇപ്പോൾ ആവശ്യമുള്ളത് മുഖീം രജിസ്‌ട്രേഷൻ മാത്രം. വാക്‌സിൻ, ഇമ്മ്യൂൺ, പിസിആർ. ക്വാറന്റൈൻ തുടങ്ങി മുഴുവൻ പ്രവേശന നടപടികളും അടുത്തിടെയാണ് സഊദി ആഭ്യന്തര മന്ത്രാലയം പിൻവലിച്ചത്. സഊദി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം ഇത് വീണ്ടും അറിയിക്കുകയും ചെയ്‌തിരുന്നു. ഇതോടെ സഊദി യാത്രക്കാർക്ക് തലവേദന ഏറെക്കുറെ ഒഴിവായിരിക്കുകയാണ്. വാക്സിനെടുക്കാതെയും, കൊറോണ ടെസ്റ്റ്‌ നടത്താതെയും, ക്വാറന്റീൻ ഇല്ലാതെയും ഇപ്പോൾ സഊദിയിലേക്ക് പറക്കാമെന്നത് സഊദി യാത്രക്കാർക്ക് വലിയ ആശ്വാസമാണു നൽകുന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിലവിൽ സഊദിയിലേക്ക് വാക്‌സിൻ എടുത്തവർ, എടുക്കാത്തവർ എന്നിങ്ങനെ യാതൊരു മാനദണ്ഡങ്ങളും നോക്കാതെ തന്നെ പറക്കാൻ സാധിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള മുഖീം രജിസ്‌ട്രേഷൻ മാത്രമാണ് ആവശ്യമുള്ളത്. പ്രതിരോധ നടപടികളിൽ അയവ് വരുത്തിയതോടെ ഇപ്പോൾ വാക്സിനെടുക്കാത്തവർക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കുമെന്നതിനാൽ മുഖീം രെജിസ്റ്റ്രേഷനിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

നേരത്തെ മുഖീം രെജിസ്റ്റ്രേഷനിൽ വാക്സിനെടുക്കാത്തവറം ഇമ്യൂൺ ആകാത്തവരും ക്വാറന്റീനിൽ കഴിയുന്ന വിവരങ്ങളും നൽകേണ്ടിയിരുന്നു. എന്നാൽ, ഇത്തരക്കാർക്ക് ഇപ്പോൾ ക്വാറന്റീൻ വിവരങ്ങൾ നൽകാതെത്തന്നെ മറ്റു വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ പൂർത്തീകരിക്കണതും പ്രിന്റെടുക്കാനും സാധിക്കുന്നുണ്ട്. സഊദിയിലേക്ക് റി എൻട്രിയിൽ വരുന്നവർക്കും പുതിയ തൊഴിൽ വിസ, ഫാമിലി, ബിസിനസ്, ഫാമിലി വിസിറ്റ് കാറ്റഗറിക്കാർക്കുമെല്ലാം ഇമ്യുൺ അല്ലെങ്കിലും ഈ സൗകര്യം ഉപയോഗപ്പെടുത്താനാകും.

സഊദിയിൽ നിന്ന് രണ്ട് ഡോസ് സ്വീകരിച്ച് നാട്ടിലെത്തി 8 മാസം പിന്നിട്ട് ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെട്ടതിനാൽ ഏറെ ആശങ്കയിലായിരുന്ന നിരവധി പേർക്ക് ഇത് ഗുണകരമാകും. മുഖീം രെജിസ്റ്റ്രേഷനായി https://arrival.muqeem.sa/#/vaccine-registration/home എന്ന ലിങ്കിൽ കയറിയാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടത്.

അതേ സമയം, സഊദിയിൽ ഇപ്പോഴും വിവിധ ആവശ്യങ്ങൾക്ക് തവക്കൽന ഇമ്മ്യൂൺ നിര്ബന്ധമാണെന്നതിനാൽ ഇമ്മ്യൂൺ ആകാതെ വരുന്നവരും ആരോഗ്യ മന്ത്രാലയത്തിൽ വാക്‌സിൻ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്‌ത്‌ അപ്രൂവൽ വാങ്ങണം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക