ഭാര്യയെയും 4 മക്കളെയും കഴുത്തറുത്തു കൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി

0
2482

റിയാദ്: തന്റെ ഭാര്യയെയും നാല് മക്കളെയും കഴുത്തറുത്തു കൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിയായ യെമൻ പൗരനായ സാലിഹ് അബ്ദുല്ല അലി അൽ ഔബ്താനിയെയാണ് ഇന്ന് നജ്റാനിൽ വധശിക്ഷക്ക് വിധേയനാക്കിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തന്റെ ഭാര്യയും സഊദി പൗരയുമായ ഫാത്വിമ ബിൻത് മുബാറക് അൽ കർബിയെയും നാല് മക്കളെയും കഴുത്ത് ഞെരിച്ചും കഴുത്തറുത്തുമാണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്.

സംഭവത്തിൽ പ്രതിയായ കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവും മക്കളുടെ പിതാവുമായ യുവാവിനെ പിന്നീട് സുരക്ഷ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ തെളിവുകളോടെ ഹാജരാക്കുകയും ഇദ്ദേഹത്തിനെതിരെ കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു. പ്രാഥമിക ക്രിമിനൽ കോടതി വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും രാജ കൽപ്പന ലഭിക്കുകയും ചെയ്തതോടെയാണ് ഇന്ന് നജ്റാനിൽ വധശിക്ഷ നടപ്പാക്കിയത്.