ഫൈസർ മരുന്നിൽ ക്യാൻസറിന് കാരണമാകുന്ന വസ്തുക്കൾ, സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വിശദീകരണം

0
6675

റിയാദ്: ഉയർന്ന രക്തസമ്മർദ്ദം ചികിത്സിക്കുന്നതിനുള്ള മരുന്നിന്റെ കയറ്റുമതി ഫൈസർ പിൻവലിച്ചതിനെക്കുറിച്ച് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വിശദീകരണം പുറത്തിറക്കി. അന്താരാഷ്ട്ര റെഗുലേറ്ററി ബോഡികളും ഓർഗനൈസേഷനുകളും പുറപ്പെടുവിച്ച പിൻവലിക്കൽ ഓർഡറുകളും മുന്നറിയിപ്പുകളും സഊദി പിന്തുടരുന്നുണ്ടെന്ന് അതോറിറ്റി വിശദീകരിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏതെങ്കിലും ഉൽപ്പന്നം പിൻവലിക്കുന്ന സാഹചര്യത്തിൽ ആ വസ്തുക്കൾ രാജ്യത്തേക്ക് വിപണനം ചെയ്യുന്ന പ്രവർത്തനങ്ങളുടെ സുരക്ഷ ഉടനടി പരിശോധിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. എന്തെങ്കിലും തകരാറുണ്ടെന്ന് തെളിയിക്കപ്പെട്ടാൽ ആരോഗ്യ അധികാരികൾക്ക് കൈമാറുകയും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ടെന്നും സഊദി ഫുഡ്‌ ആൻഡ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി.

ക്യാൻസറിന് കാരണമായേക്കാവുന്ന ഉയർന്ന അളവിലുള്ള നൈട്രോസാമൈനുകളുടെ സാന്നിധ്യം കാരണം രക്തസമ്മർദ്ദം ചികിത്സിക്കുന്നതിനുള്ള അക്യുറെടെക് എന്ന മരുന്ന് ഫൈസർ പിൻവലിച്ചിരുന്നു. ഇത് സംബന്ധമായ വാർത്ത പ്രചരിക്കുന്ന സാഹചര്യത്തിലാണ് സഊദി ഫുഡ്‌ ആൻഡ് ഡ്രഗ്സ് അതോറിറ്റിയുടെ വിശദീകരണം.