റിയാദ്: അനുഗ്രഹീതമായ റമദാൻ മാസത്തിനായി പള്ളികൾ ഒരുക്കുന്നതിനുള്ള നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഇസ്‌ലാമിക കാര്യ, കോൾ, ഗൈഡൻസ് മന്ത്രാലയം പുറത്തിറക്കി. പ്രാർത്ഥനകൾ നടത്തുമ്പോൾ ഇമാമിന്റെയും മറ്റു വിശ്വാസികളുടെയും ഫോട്ടോ എടുക്കാൻ പള്ളികളിൽ ക്യാമറകൾ ഉപയോഗിക്കരുതെന്ന് നിർദേശത്തിൽ പറയുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൂടാതെ, ഇമാമുമാരും മുഅദ്ദിൻമാരും ഉൾപ്പെടെയുള്ള പള്ളികളിലെ ജീവനക്കാരോട് അവരുടെ ജോലിയിൽ കൃത്യമായി വരണമെന്നും നിർദേശം ഉണ്ട്. റമദാൻ മാസത്തിൽ ഹാജരാകാതിരിക്കുന്നതും ജോലികൾ കൈമാറുകയോ മറ്റു മാധ്യമങ്ങൾ വഴി പ്രക്ഷേപണം ചെയ്യാനോ പാടില്ല
ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ച് പ്രാർത്ഥന സമയങ്ങൾ പാലിക്കാനും റമദാനിൽ വ്യക്തമാക്കിയ സമയത്ത് ബാങ്കും നിസ്കാരങ്ങളും നടത്തുവാനും അംഗീകൃത കാലയളവ് പാലിക്കുവാനും നിർദേശമുണ്ട്. നോമ്പുകാർക്കും മറ്റുള്ളവർക്കും ഇഫ്താർ വാഗ്ദാനം ചെയ്യുന്ന പദ്ധതികൾക്ക് സാമ്പത്തിക സംഭാവനകൾ ശേഖരിക്കരുത്, പള്ളികളുടെ മുറ്റത്തും തയ്യാറാക്കിയ സ്ഥലങ്ങളിലെയും ഇഫ്താർ പ്രോജക്റ്റുകൾക്ക് ഇമാമിന്റെയോ ഉത്തരവാദിത്തത്തിലായിരിക്കണം, നോമ്പ് തുറക്കാൻ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾ നോമ്പ് തുറന്ന ഉടൻ വൃത്തിയാക്കണം, നിർബന്ധിത പ്രാർത്ഥനകൾക്ക് ശേഷം പള്ളിയിലെ ഉപയോഗപ്രദമായ പുസ്തകങ്ങൾ വായിക്കാൻ പള്ളികളിലെ ഇമാമുകളെ ഓർമ്മിപ്പിക്കണമെന്നും നിർദേശത്തിലുണ്ട്.
ഇഅ്തികാഫിന്റെ നിയമങ്ങൾ പാലിക്കുന്നതിന് ഊന്നൽ നൽകണം, മസ്ജിദിന്റെയും വനിതാ നിസ്കാര മുറികളുടെയും ശുചിത്വം ഉറപ്പുവരുത്തുക, ക്ലീനിംഗ്, മെയിന്റനൻസ് കമ്പനികളുടെ പ്രവർത്തനങ്ങൾ ഉറപ്പ് വരുത്താൻ ഫീൽഡ് ടൂറുകൾ സജീവമാക്കുക, പള്ളി ജീവനക്കാരുടെ നിർദ്ദേശങ്ങളോടുള്ള പ്രതിബദ്ധത, വിശ്വാസികളെ നന്മ ചെയ്യാൻ പ്രേരിപ്പിക്കുക എന്നിവയും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. തറാവീഹ് നമസ്‌കാരത്തിൽ ആരാധകർക്ക് ആശയക്കുഴപ്പവും ശല്യവും ഉണ്ടാക്കുന്ന കുട്ടികളെ കൊണ്ടുവരുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആരാധകരെ ഉദ്ബോധിപ്പിക്കണമെന്നും നിർദേശമുണ്ട്.




