സഊദിയിൽ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമത്തിന്റെ കരട് തത്കാലം നീട്ടി വെച്ചു

0
1192

റിയാദ്: സഊദി പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ലോ (പിഡിപിഎൽ) പൂർണ്ണമായി നടപ്പാക്കുന്നത് നീട്ടി വെച്ചതായി സഊദി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ബന്ധപ്പെട്ട വകുപ്പുകളുടെയും അധികൃതരുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനായി സഊദി പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ലോ (പിഡിപിഎൽ) പൂർണ്ണമായി നടപ്പാക്കുന്നത് നീട്ടി വെക്കുന്നതെന്ന് വാർത്താ ഏജൻസിയുടെ റിപോപ്പർട്ടിയിൽ വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അടുത്ത വര്ഷം മാർച്ച് 17 വരെ നീട്ടി വെക്കാൻ ബന്ധപ്പെട്ട അധികാരികൾ തീരുമാനിച്ചതായി സഊദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (എസ്ഡിഎഐഎ) അറിയിച്ചു.

പി‌ഡി‌പി‌എൽ നടപ്പിലാക്കുന്ന നിയന്ത്രണത്തിന്റെ കരട് സംബന്ധിച്ച പൊതു കൂടിയാലോചനയിൽ പങ്കെടുത്ത വ്യക്തികൾ, പൊതു, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാത്തരം പങ്കാളികളിൽ നിന്നും ലഭിച്ച വീക്ഷണങ്ങളുടെയും പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിലാണ് സഊദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി ഈ തീരുമാനത്തിലെത്തിയത്.

ഭാവി കൺസൾട്ടേഷനുകളിൽ പങ്കാളിത്തത്തിലൂടെ അത്തരമൊരു നിയമം മെച്ചപ്പെടുത്തുന്നതിനുള്ള സഊദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ സഹകരണ സംരംഭങ്ങളിൽ പങ്കെടുക്കാൻ എല്ലാ പ്രസക്തമായ പങ്കാളികളെയും സഊദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിപ്രോത്സാഹിപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.