സൈൻ ജിദ്ദ ഡെലിഗേറ്റ്സ് മീറ്റ് സംഘടിപ്പിച്ചു

ജിദ്ദ: ‘പൊലിയരുത് ആത്മ വിശ്വാസം’ എന്ന ശീർഷകത്തിൽ സൈൻ ജിദ്ദ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഡെലിഗേറ്റ്സ് മീറ്റ് സംഘടിപ്പിച്ചു. സീസൺസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ജിദ്ദയിലെ പ്രമുഖ സംഘടനകളുടെയും കൂട്ടായ്മകളുടേയും പ്രതിനിധികൾ പങ്കെടുത്തു. പരിപാടി അബീർ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജംഷിത് അഹ്മദ് ഉദ്‌ഘാടനം ചെയ്തു.

വികസനത്തിന്റെ പുതിയ പാതയിൽ കുതിക്കുന്ന സഊദി അറേബ്യയിൽ പ്രവാസികളെ കാത്തിരിക്കുന്ന അവസരങ്ങളെക്കുറിച്ച് പ്രമുഖർ സംസാരിച്ചു. വ്യാവസായിക നിക്ഷേപ രംഗത്ത് സഊദിയുടെ ഭാവി പദ്ധതികളെക്കുറിച്ച് പ്രമുഖ പത്ര പ്രവർത്തകൻ ഖാലിദ് അൽ മഈന, മുഹമ്മദ് ബാഷമ്മാഖ്, വി.ടി നിഷാദ് എന്നിവരും ‘പൊലിയാരുത് ആത്മ വിശ്വാസം’ എന്ന വിഷയത്തിൽ റാഷിദ് ഗസ്സാലി, ഡോ. ഇസ്മായിൽ മരിതേരി, കെ.സി അബ്ദുറഹ്മാൻ എന്നിവരും സംസാരിച്ചു.

പ്രതിസന്ധികൾ താൽക്കാലികം മാത്രമാണെന്നും സാമ്പത്തികമായും സാംസ്കാരികമായും ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുന്ന സഊദി അറേബ്യയോടൊപ്പം വളരാനുള്ള അവസരങ്ങൾക്കൊപ്പമെത്താൻ പ്രവാസികൾ തയ്യാറാകണമെന്നും പ്രാസംഗികർ അഭിപ്രായപ്പെട്ടു. പ്രതിനിധികളുടെ വിവിധ സംശയങ്ങൾക്ക് വിഷയാവതകർ മറുപടി പറഞ്ഞു.

സൈൻ ജിദ്ദ ചാപ്റ്റർ ഡയറക്ടർ വി. പി ഹിഫ്‌സുറഹ്മാൻ അധ്യക്ഷത വഹിച്ചു. അബീർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഹ്‌മദ്‌ ആലുങ്ങൽ, സെയിൽസ് & മാർക്കറ്റിങ് ഡയറക്ടർ ഡോ. മുഹമ്മദ് ഇമ്രാൻ തുടങ്ങിയവർ ആശംസകൾ നേർന്നു. മാസ്റ്റർ മുഹമ്മദ് ഹിഫ്‌സുറഹ്മാൻ ഖിറാഅത് നടത്തി. ഇവന്റ് കോ ഓർഡിനേറ്റർ അഷ്‌റഫ് പൊന്നാനി സ്വാഗതവും ട്രഷറർ എൻ.എം ജമാലുദ്ധീൻ നന്ദിയും പറഞ്ഞു.

എക്സിക്യൂട്ടീവ് കോ ഓർഡിനേറ്റർ മുഹമ്മദ് സാബിത്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നാസർ വെളിയങ്കോട്, കെ. എം ഇർഷാദ്, അഷ്‌റഫ് കോയിപ്ര, മുസഫർ അബ്‌റാർ, വി.ഷമീം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.