ഗർഭിണിയായ ഭാര്യയെയും ഗർഭസ്ഥ ശിശുവിനെയും കുത്തി കൊലപ്പെടുത്തിയ ക്രൂരനായ യുവാവിന്റെ വധശിക്ഷ നടപ്പാക്കി

0
2293

റിയാദ്: ഗർഭിണിയായ ഭാര്യയെയും ഗർഭസ്ഥ ശിശുവിനെയും കുത്തി കൊലപ്പെടുത്തിയ ക്രൂരനായ യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അൽ ഖസിം മേഖലയിലെ ഉനൈസ ഗവർണറേറ്റിലാണ് ഭാര്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ കുറ്റവാളിയെ ഇന്ന് വധശിക്ഷക്ക് വിധേയനാക്കിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി പൗരനായ അബ്ദുല്ല ബിൻ സാബിൻ ബിൻ മൂസിം അൽ മുതൈരിയാണ് തന്റെ ഭാര്യ സിറിയൻ യുവതിയായ ഖിതാം മുഹമ്മദ് അൽ ബുസൈരിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്. യുവതിയുടെ ശരീരത്തിൽ നിരവധി കുത്തുകൾ ഏറ്റിരുന്നു. അത് യുവതിയുടെ മരണത്തിലേക്കും ഗർഭസ്ഥ ശിശുവിന്റെ മരണത്തിലേക്കും നയിച്ചു.

പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷ അധികാരികൾ തുടർ അന്വേഷണത്തിൽ തെളിവുകൾ സഹിതം കുറ്റം കണ്ടെത്തുകയും കോടതിയിൽ കുറ്റം തെളിയിക്കുകയും ചെയ്തു. തുടർന്ന് പ്രാഥമിക കോടതി നടത്തിയ വധശിക്ഷ വിധി അപ്പീൽ, സുപ്രീം കോടതികളും അംഗീകരിക്കുകയും ഒടുവിൽ രാജ ഉത്തരവും പുറത്ത് വന്നതോടെയാണ് ഇന്ന് ഉനൈസയിൽ വെച്ച് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത്.