റമദാനിലെ ഇഫ്ത്വാർ പദ്ധതികൾക്ക് ഇസ്‌ലാമിക് കാര്യ മന്ത്രാലയ നിബന്ധനകൾ പുറത്ത് വിട്ടു

0
1508

റിയാദ്: റമദാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുന്നവർക്കുള്ള ഇഫ്ത്വാർ പദ്ധതികൾക്ക് സഊദി ഇസ്‌ലാമിക് അഫയേഴ്സ് നിയന്ത്രണങ്ങളും നിബന്ധനകളും പുറത്ത് വിട്ടു. റമദാൻ മാസത്തോട് അനുബന്ധിച്ച് മന്ത്രാലയത്തിന്റെ സാങ്കേതിക മേൽനോട്ടത്തിലുള്ള എൻ‌ജി‌ഒകൾക്കും ഫൗണ്ടേഷനുകൾക്കുമായി നോമ്പുകാർക്കുള്ള ഇഫ്ത്വാറിനായുള്ള പദ്ധതികൾക്ക് ഒരു കൂട്ടം നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും അധികൃതർ മുന്നോട്ട് വെച്ചിട്ടുണ്ട്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നോമ്പുകാർക്കായി ഇഫ്ത്വാർ പദ്ധതി സ്ഥാപിക്കാൻ അസോസിയേഷനും സിവിൽ സ്ഥാപനവും ആഗ്രഹിക്കുന്നുവെങ്കിൽ മന്ത്രാലയത്തിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണമെന്ന് അധികൃർ പറഞ്ഞു.

നോമ്പ് തുറക്കാൻ ഒരു പ്രോജക്റ്റ് രൂപീകരിക്കുന്നതിനും മന്ത്രാലയത്തിൽ നിന്ന് പെർമിറ്റ് നൽകുന്നതിനും പദ്ധതിയുടെ ഉത്തരവാദിത്തം വഹിക്കുന്നതിനും സമീപത്തെ പള്ളിയിലെ ഇമാമുമായി ഏകോപനം നടത്തണം, പണപ്പിരിവ് നിയന്ത്രിക്കുന്ന ഉത്തരവുകളും നിർദ്ദേശങ്ങളും അസോസിയേഷനും സിവിൽ സ്ഥാപനവും പാലിക്കണം, സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് തയ്യാറാക്കിയ വരുമാനവും ചെലവും കാണിക്കണം, മുനിസിപ്പാലിറ്റിയുടെ ലൈസൻസുള്ള കടകളിൽ നിന്നോ സ്ഥലങ്ങളിൽ നിന്നോ ആയിരിക്കണം ഭക്ഷണങ്ങൾ സ്വീകരിക്കേണ്ടത്.

ടെന്റുകളിൽ ഇഫ്‌ത്വാർ നടത്തുന്നതിന് ബന്ധപ്പെട്ട അധികാരികൾ അംഗീകരിച്ച സ്പെസിഫിക്കേഷനുകളും മാനദണ്ഡങ്ങളും പാലിക്കൽ, സിവിൽ ഡിഫൻസിൽ നിന്ന് ഇഫ്താർ ക്യാമ്പുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ പെർമിറ്റുകൾ ലഭ്യമാകൽ, ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കൽ എന്നിവ നിയന്ത്രണങ്ങളിൽ ഉൾപ്പെടുന്നു.