മദീന: ഭാര്യയെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഊദി പൗരനായ അബ്ദുല്ല ബിൻ ഈദ് ബിൻ ബഖിത് അൽ ഹുസൈനിയെയാണ് തന്റെ ഭാര്യ നജാഹ് ബിൻത് ബഖിതാൻ ബിൻ ബഖിത് അൽ സെയ്ദിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അയാൾ കുറ്റം ചെയ്തുവെന്ന് ആരോപിക്കുന്നതിലാണ് അന്വേഷണങ്ങൾ അവസാനിച്ചതെന്നും കുറ്റം സമ്മതിക്കുകയും ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്ത ശേഷം കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു.
ഈ വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും പിന്തുണയ്ക്കുകയും ശിക്ഷ നടപ്പിലാക്കാൻ രാജകീയ ഉത്തരവ് ലഭിക്കുകയും ചെയ്തതോടെയാണ് ഇന്ന് വധശിക്ഷ നടപ്പാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു.