യെമനിൽ ഒറ്റക്കണ്ണുള്ള കുഞ്ഞ് ജനിച്ചു

0
17590

കെയ്‌റോ: യെമനിൽ വളരെ അപൂർവമായ ഒരു ജനനം നടന്നതായി റിപ്പോർട്ട്. ഒറ്റകണ്ണുമായി ഒരു കുഞ്ഞ് ജനിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകത്ത് അപൂർവ്വങ്ങളിൽ അപൂർവ്വമായ പ്രതിഭാസമാണിത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യെമനി പത്രപ്രവർത്തകൻ കരിം സറായി ആണ് അപൂർവ്വ വാർത്ത ചിത്ര സഹിതം ലോകത്തെ അറിയിച്ചത്. ഒറ്റക്കണ്ണും ഒറ്റ ഒപ്റ്റിക്കൽ നാഡിയുമായാണ് കുഞ്ഞ് ജനിച്ചതെന്ന് കുട്ടിയുടെ ഫോട്ടോകൾ പുറത്തുവിട്ട് കരിം സറായി പറഞ്ഞു.

സെൻട്രൽ യെമനിലെ അൽ ബൈദ ഗവർണറേറ്റിലെ ആശുപത്രിയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ജനനം. “ഗ്രീക്ക് പുരാണങ്ങളിൽ അറിയപ്പെട്ടിരുന്ന വളരെ അപൂർവമായ കേസാണിതെന്ന് സാറായി പറഞ്ഞു.

പക്ഷെ, ജനിച്ച് ഏഴ് മണിക്കൂറിന് ശേഷം കുഞ്ഞ് മരിച്ചതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം, യുദ്ധത്തിൽ തകർന്ന യെമനിലെ ആരോഗ്യ അധികാരികളിൽ നിന്ന് ഉടനടി ഇത് സംബന്ധമായ അഭിപ്രായമൊന്നും ഉണ്ടായിട്ടില്ല.

അഞ്ച് നൂറ്റാണ്ടിനിടയിൽ ഇത്തരം ആറ് കേസുകൾ മാത്രമാണ് ലോകം കണ്ടതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.