വിമാനത്തിൽ പുക: ഡൽഹി-ദോഹ ഖത്തർ എയറിന് കറാച്ചിയിൽ അടിയന്തിര ലാൻഡിംഗ്

0
863

ന്യൂഡൽഹി: ന്യൂഡൽഹിയിൽനിന്ന് ദോഹയിലേക്കു പുറപ്പെട്ട ഖത്തർ എയർവേസ് വിമാനം അടിയന്തര സാഹചര്യത്തിൽ ലാന്റിങ് നടത്തി. കാർഗോ വഹിക്കുന്ന മേഖലയിൽനിന്ന് പുക ഉയർന്നത് ശ്രദ്ധയിൽപെട്ടതിനുപിന്നാലെയാണ് അടിയന്തരമായി കറാച്ചിയിൽ ലാൻഡ് ചെയ്തത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിങ്കളാഴ്ച രാവിലെ ന്യൂഡൽഹിയിൽനിന്നു പുറപ്പെട്ട ക്യു.ആർ 579 വിമാനത്തിലാണ് പുക ശ്രദ്ധയിൽ പെട്ടത്. ഇതേ തുടർന്ന് വ്യോമ പാതയിലെ സമീപ വിമാനത്താവളമായ കറാച്ചി വിമാനതിനാവളത്തിൽ ഇരിക്കുകയായിരുന്നു.

തുടർന്ന് പ്രാദേശിക സമയം ഉച്ചക്ക് രണ്ടു മണിയോടെ മറ്റൊരു വിമാനത്തിൽ യാത്രക്കാർ ദോഹയിലേക്കു പോയി. വൈകീട്ട് 4.15ഓടെ ഈ വിമാനം വഴി യാത്രികരെല്ലാം ദോഹയിലെത്തിയതായി ഖത്തർ എയർവേസ് അറിയിച്ചു.