സഊദിയിൽ റോഡുകളിൽ ടോൾ ചുമത്തുമോ? ട്രാൻസ്‌പോർട്ട് മന്ത്രിയുടെ പ്രതികരണം

0
3586

റിയാദ്: രാജ്യത്ത് റോഡുകളിൽ ഫീസ് ചുമത്താൻ ഉടനടി ഉദ്ദേശമില്ലെന്ന് ഗതാഗത മന്ത്രി എഞ്ചിനീയർ സാലിഹ് അൽ-ജാസർ സ്ഥിരീകരിച്ചു. എന്നാൽ, ഇത് പിന്നീട് പ്രയോഗിക്കാവുന്നതാണെന്നും ലോകത്തിലെ മിക്ക രാജ്യങ്ങളും റോഡുകളുടെ ഗുണനിലവാരവും അറ്റകുറ്റപ്പണിയും വർദ്ധിപ്പിക്കുന്നതിന് ഈ ഫീസ് പ്രയോഗിക്കുന്നുവെന്നും മന്ത്രി ചൂണ്ടികാട്ടി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

“റൊട്ടാന ഖലീജിയ” ചാനലിലെ “ഇൻ ദ പിക്ചർ” എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അൽ-ജാസർ. ഈ വർഷം അവസാനത്തോടെ ആദ്യത്തെ “റിയാദ് മെട്രോ” ലൈനുകൾ പ്രവർത്തിപ്പിക്കുമെന്നും അടുത്ത വർഷാവസാനത്തിന് മുമ്പ് പൂർണ്ണമായും പൂർത്തിയാക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. ഈ പ്രോജക്റ്റ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രോജക്ടുകളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ടെർമിനലുകളും റൺവേകളും ഉൾപ്പെടുന്ന ഒരു വലിയ പുതിയ വിമാനത്താവളം റിയാദിൽ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ വിമാന സർവീസുകൾ 3 വർഷത്തിനുള്ളിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സമീപഭാവിയിൽ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന പാലം നടപ്പാക്കുന്നതിന് സാങ്കേതിക വെല്ലുവിളികളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രദേശത്തെ കടലിന്റെ ആഴം 300 മീറ്ററിൽ കൂടുതൽ ഉള്ളതും കൂടാതെ ധാരാളം പവിഴപ്പുറ്റുകളും ഉള്ളതാണ് കാരണം. പദ്ധതി തത്കാലം മാറ്റിവച്ചതാണെന്നും എങ്കിലും റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോർദാനിലും ഇറാഖ് അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലും “സഊദി ട്രയിൻ” എത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാഖ് സുസ്ഥിരമാകുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കൈമാറ്റം വർദ്ധിക്കുകയും ചെയ്യുമ്പോൾ, ലൈൻ നീട്ടുന്നത് എളുപ്പമാകുമെന്നും അത് ചെലവേറിയതല്ലെന്നും വിശദീകരിച്ചു. .