റിയാദ്: സഊദി ഫാർമസി ശൃംഖല ഓപ്പറേറ്ററായ നഹ്ദി മെഡിക്കൽ കമ്പനി, പൊതുജനങ്ങൾക്കുള്ള ഷെയറുകളുടെ പ്രാരംഭ ഓഫറിൽ നിന്നുള്ള നിക്ഷേപം റീട്ടെയിൽ വരിക്കാരിൽ നിന്ന് 6.76 ബില്യൺ റിയാലായി. ഏകദേശം 1.8 ബില്യൺ ഡോളർ വരുമിത്. ഓരോ വരിക്കാരനും കുറഞ്ഞത് മൂന്ന് ഷെയറുകളെങ്കിലും അനുവദിച്ച് നഹ്ദി മെഡിക്കൽ കമ്പനി റീട്ടെയിൽ ഓഫർ വിജയകരമായി പൂർത്തിയാക്കിയതായി കമ്പനിയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിന്റെ (ഐപിഒ) ലീഡ് മാനേജർ എസ്എൻബി ക്യാപിറ്റൽ പ്രസ്താവനയിൽ പറഞ്ഞു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ശേഷിക്കുന്ന ഓഹരികൾ ആനുപാതിക അടിസ്ഥാനത്തിൽ 1.243 ശതമാനം അലോക്കേഷൻ റേറ്റ് ഉപയോഗിച്ച് പ്രോ-റാറ്റാ അടിസ്ഥാനത്തിൽ അനുവദിക്കും. നഹ്ദി മെഡിക്കൽ കമ്പനിയുടെ ഏകദേശം 3.9 ദശലക്ഷം ഓഹരികളിലേക്കാണ് സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ചത്. 131 റിയാൽ തോതിലാണ് ഷെയറുകൾ വിൽക്കുന്നത്.
സബ്‌സ്‌ക്രിപ്‌ഷൻ കാലാവധി മാർച്ച് 15-ന് അവസാനിച്ചിരുന്നു. കമ്പനി 39 ദശലക്ഷം ഓഹരികൾ വാഗ്ദാനം ചെയ്തു. അതിന്റെ മൂലധനത്തിന്റെ 30 ശതമാനമാണ് പ്രതിനിധീകരിക്കുന്നത്. 90 ശതമാനം പങ്കെടുക്കുന്ന കക്ഷികൾക്കും 10 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കുമാണ് അനുവദിച്ചത്.
നഹ്ദി ഓഹരി ഷെയറുകൾ ഇപ്പോൾ പ്രവാസികൾക്കും വാങ്ങാം, ഷെയർ വില നിശ്ചയിച്ചു