സഊദിയിലേക്ക് പ്രവേശിക്കാൻ ഒരു നിബന്ധനയുമില്ല, മൂന്ന് ഔദ്യോഗിക തീരുമാനങ്ങൾ പ്രഖ്യാപിച്ച് സഊദി ആരോഗ്യ മന്ത്രാലയം

0
9465

റിയാദ്: സഊദിയിലേക്ക് കൊറോണ പ്രതിരോധ നിബന്ധനകളിൽ മൂന്ന് കാര്യങ്ങൾ ഒഴിവാക്കിയതായി ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി. രാജ്യത്തെ വാക്സിനേഷൻ നിരക്ക് 99 ശതമാനം ആയതിനാലും പോസിറ്റീവ് നിരക്ക് 4 ശതമാനത്തിനു താഴെ ആയതിനാലുമാണ് നിയന്ത്രണത്തിൽ ആരോഗ്യ മന്ത്രാലയം ഇളവുകൾ അനുവദിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദിയിലേക്ക് പ്രവേശിക്കാൻ ഇനി മുതൽ വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യമില്ല, സഊദിയിലേക്ക് പ്രവേശിക്കാൻ ഇനി മുതൽ കൊറോണ ടെസ്റ്റുകൾ ആവശ്യമില്ല, സദിയിലേക്ക് പ്രവേശിക്കുന്നവർക്ക് യാതൊരു തരത്തിലുള്ള ക്വാറന്റീനും ആവശ്യമില്ല. എന്നിവയാണ് മൂന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങൾ. ഇതോടെ, ആർക്കും സഊദിയിലേക്ക് പ്രവേശിക്കാം. മുഖീം രജിസ്ട്രേഷൻ മാത്രമാണ് ആവശ്യമുള്ളത്.