റിയാദ്: സഊദിയിൽ നിന്ന് റീ എൻട്രിയിൽ പോയി തിരിച്ചു വരാത്തവർക്കുള്ള വിലക്ക് മൂന്ന് വർഷമാണെന്നും ഹിജ്‌റ വർഷം പ്രകാരമായിരിക്കും അത് കണക്കാക്കുന്നതെന്നും സഊദി പാസ്സ്പോർട്ട് വിഭാഗം അറിയിച്ചു. ഇവർക്കുള്ള വിലക്കിന്റെ വർഷങ്ങൾ കണക്കാക്കുന്നതിനുള്ള 3 വർഷത്തെ അംഗീകരിച്ച തീയതി ഹിജ്‌റി തീയതിയാണെന്നാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വ്യക്തമാക്കിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എന്നാൽ, ആശ്രിതർ അകമ്പടി സേവകർ എന്നിവർക്കും പഴയ സ്പോൺസറിലേക്ക് പുതിയ വിസകളിൽ വരുന്നതിനും വിലക്ക് ബാധകമല്ല. വിസ കാലാവധി കഴിയുന്ന തിയ്യതി മുതലായിരിക്കും മൂന്ന് വർഷം കണക്കാക്കുന്നതെന്നും ജവാസാത് അറിയിച്ചു.