റമദാനിൽ തീർഥാടകരെ സ്വീകരിക്കാൻ 12,000 തൊഴിലാളികൾ, ചരിത്രത്തിലെ ഏറ്റവും വലിയ റമദാൻ പ്രവർത്തന പദ്ധതിക്ക് തുടക്കമായി

0
1507

മക്ക: വിശുദ്ധ റമദാനിൽ ഹറമുകളിൽ എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റമദാൻ പ്രവർത്തന പദ്ധതികളാണ് ഈ വർഷം ഒരുക്കുന്നത്. ജനജീവിതം സാധാരണ നിലയിലായതിന് ശേഷം വിശുദ്ധ റമദാൻ മാസത്തിൽ ഇരു ഹറം കാര്യാലയ വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവർത്തന പദ്ധതിക്ക് വകുപ്പ് മേധാവി ശൈഖ് ഡോ: അബ്ദുറഹ്മാൻ അൽ സുദൈസ് തുടക്കമിട്ടു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ വർഷം വിശുദ്ധ റമദാൻ മാസത്തിൽ തീർഥാടകരുടെ സേവനത്തിനായി 12,000 തൊഴിലാളികൾ രംഗത്തുണ്ടാകും. കൂടാതെ വനിതാ തീർഥാടകരെ സേവിക്കുന്നതിനും റമദാൻ സീസണിൽ ഡിജിറ്റൽ സേവനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രയോജനപ്പെടുത്തുന്നതിനുള്ള വനിതാ കേഡറുകളും സജീവ സാന്നിധ്യം അറിയിക്കുമെന്നും സുദൈസ് അറിയിച്ചു. ആക്ടിംഗ് ഇൻഫർമേഷൻ മന്ത്രി മാജിദ് അൽ ഖസബി, ഹജ്ജ് ഉംറ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ എന്നിവരും ഉണ്ടായിരുന്നു.

മക്ക ഹറം പള്ളി, മദീന പ്രവാചക പള്ളി കാര്യാലയ ജനറൽ പ്രസിഡന്റ് കൂടിയായ ശൈഖ് ഡോ: അബ്ദു റഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സുദൈസ്, ഇമാമുമാരുടെയും മുഅദ്ദിൻ വകുപ്പ് മേധാവികളുമായി കൂടിക്കാഴ്ച നടത്തി.
കൂടുതൽ, അർപ്പണബോധവും ആത്മാർത്ഥതയും, സേവന സംവിധാനം നവീകരിക്കാനും മെച്ചപ്പെടുത്താനും ഏറ്റവും പുതിയത് ഉപയോഗിക്കാനും എല്ലാവരോടും അദ്ദേഹം അഭ്യർത്ഥിച്ചു.