ജിദ്ദ മിസൈൽ ആക്രമണ ശ്രമം: ലക്ഷ്യം ജിദ്ദ വിമാനത്താവളം, വിമാന സർവ്വീസുകളെയും ബാധിച്ചു

0
5575

ജിദ്ദ: ഞായറാഴ്ച രാത്രി ജിദ്ദയെ ലക്ഷ്യമാക്കി നടന്ന മിസൈൽ ആക്രമണ ശ്രമം വിമാനത്താവളം ലക്ഷ്യമാക്കിയാണെന്നു റിപ്പോർട്ടുകൾ. ഹൂതികളുടെ ലക്‌ഷ്യം കാണും മുമ്പ് മിസൈലുകൾ ആകാശത്ത് വെച്ച് തന്നെ തകർക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മിസൈൽ ആക്രമണ ശ്രമം ജിദ്ദ വിമാനത്താവളത്തിലെ വിമാന സർവ്വീസുകളെ ബാധിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജിദ്ദ ആകാശത്ത് വെച്ച് മിസൈലുകൾ തകർത്തതോടെ വൻ ശബ്‌ദം കേട്ടതായി പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തി. ആക്രമണ ശ്രമത്തെ തുടർന്ന് ജിദ്ദ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളിൽ ഇതേ സമയത്തുള്ള ബഹുഭൂരിഭാഗം വിമാനങ്ങളും സമയം വൈകിയാണ് ലാൻഡ് ചെയ്‌തത്‌. സുരക്ഷ പരിഗണിച്ച് വിമാനങ്ങൾ ജിദ്ദ വ്യോമ പരിധിക്ക് പുറത്ത് ഏതാനും സമയങ്ങൾ ചിലവഴിച്ച ശേഷമാണു ജിദ്ദയിലെത്തിൽ ലാൻഡ് ചെയ്‌തത്‌.

ഹൂതി ആക്രമണങ്ങളെ വിവിധ ആഗോള സംഘടനകളും ലോക രാജ്യങ്ങളും ശക്തമായി അപലപിച്ചു. സഊദി അറേബ്യയുടെ സമാധാന ശ്രമങ്ങളെ പുന്തുണക്കുമെന്നു വിവിധ രാജ്യങ്ങൾ അറിയിച്ചു. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷൻ സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹയും ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ: നായിഫ് അൽഹജ്‌റഫും അറബ് പാർലമെന്റും ആക്രമണങ്ങളെ അപലപിച്ചു.

ജിദ്ദ മിസൈൽ ആക്രമണ ശ്രമങ്ങളുടെ ദൃശ്യങ്ങൾ

ജിദ്ദ അരാംകോ ഓയിൽ ടാങ്കിന് നേരെ നടന്ന ആക്രമണത്തിന് ശേഷമുണ്ടായ തീപിടുത്തം