ഗാർഹിക തൊഴിലാളികൾ തിരിച്ചെത്തിയില്ലെങ്കിൽ എപ്പോഴാണ് സിസ്റ്റത്തിൽ സ്വമേധയാ രേഖപ്പെടുത്തുക?, ജവാസാത് മറുപടി

0
2645

റിയാദ്: ഗാർഹിക തൊഴിലാളികൾ റീ എൻട്രി വിസയിൽ പോയിട്ട് തിരിച്ചെത്തിയില്ലെങ്കിൽ സിസ്റ്റത്തിൽ സ്വമേധയാ ഇവരെ ഒഴിവാക്കാപ്പെടുന്നതിനെ കുറിച്ച് സഊദി ജവാസാത് പ്രതികരിച്ചു. റീ എൻട്രിയിൽ പോയ ഗാർഹിക തൊഴിലാളികൾ അവധി കഴിഞ്ഞു 6 മാസത്തിനു ശേഷവും മടങ്ങി എത്തിയിട്ടില്ലെങ്കിൽ ഇവരെ സ്വമേധയാ മടങ്ങി വരാത്തവർ എന്ന് സിസ്റ്റത്തിൽ രേഖപ്പെടുത്തും.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റീ എൻട്രി വിസ കാലാവധി കഴിഞ്ഞു 30 ദിവസത്തിന് ശേഷം അബ്ഷിർ ഇലക്ട്രോണിക് സേവന പ്ലാറ്റ്‌ഫോം വഴി “തവാസുൽ” സേവനത്തിലൂടെ റിക്വസ്റ്റ് നൽകിയും ഇവരെ സ്പോൺസറുടെ സിസ്റ്റത്തിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നും പാസ്സ്പോർട്ട് വിഭാഗം അറിയിച്ചു.

സഊദിക്ക് പുറത്തുള്ള കുടുംബാംഗങ്ങൾക്കും വീട്ടുജോലിക്കാർക്കും അബ്‌ഷിർ പ്ലാറ്റ്‌ഫോം വഴി എക്‌സിറ്റ്, റീ-എൻട്രി വിസ നീട്ടാനാകുമെന്നും ജവാസാത് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

സ്പോൺസറുടെ അബ്ഷിറിൽ ലേബർ സേവനങ്ങൾ, സേവനങ്ങൾ, വിസകൾ തിരഞ്ഞെടുത്താണ് വീട്ടുജോലിക്കാരുടെ റീ എൻട്രി വിസ പുതുക്കേണ്ടത്. ആശ്രിതരുടെ സേവനം ആക്സസ് ചെയ്യുന്ന രീതി ഇപ്രകാരമാണ്: കുടുംബാംഗങ്ങളുടെ സേവനങ്ങൾ, സേവനങ്ങൾ, വിസകൾ എന്നിവ തിരഞ്ഞെടുത്താണ് പൂർത്തീകരിക്കേണ്ടത്.