ജിദ്ദ: മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ഈയിടെ അന്തരിച്ച മുസ്‌ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ, മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പറും മാറാക്കര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്റും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന മൂർക്കത്ത് ഹംസ മാസ്റ്റർ എന്നിവരുടെ അനുസ്മരണം സംഘടിപ്പിക്കുന്നു. മാർച്ച് 18 വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് ഓൺലൈൻ വഴി നടത്തുന്ന അനുസ്മരണ പരിപാടി കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്യും.
ജംഷീറലി ഹുദവി കിഴിശ്ശേരി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും സലീം കുരുവമ്പലം മൂർക്കത്ത് ഹംസ മാസ്റ്റർ അനുസ്മരണവും നടത്തും. മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മുസ്‌ലിം ലീഗ്, യു ഡി എഫ്, കെഎംസിസി നേതാക്കളും വിവിധ ജനപ്രതിനിധികളും പങ്കെടുക്കും. പരിപാടിയിൽ മുഴുവൻ കെഎംസിസി പ്രവർത്തകരും തത്സമയം പങ്കെടുക്കണമെന്ന് മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ടി. എം ബഷീർ കുഞ്ഞു, ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ എന്നിവർ ആഭ്യർത്ഥിച്ചു.