ജിദ്ദയിൽ മൾട്ടി മില്ല്യൻ റിയാലിന്റെ നാല് വൻ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

0
2070

ജിദ്ദ: ജിദ്ദയിലെ വ്യാവസായിക നഗരങ്ങളിൽ നാല് വൻ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദർ അൽ ഖുറൈഫ് ആണ് നിരവധി വ്യാവസായിക പ്രവർത്തനങ്ങൾക്കിടയിൽ പുതിയ നാല് പ്രോജക്ടുകൾ കൂടി ഉദ്ഘാടനം ചെയ്തത്. അര ബില്യൺ റിയാലിന്റെ 4 വ്യാവസായിക പദ്ധതികളാണിവ.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫാർമസ്യൂട്ടിക്കൽസ് ഉപകരണങ്ങൾ, മെഡിക്കൽ സപ്ലൈസ്, പെർഫ്യൂമുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയുടെ വ്യവസായങ്ങളെ സഊദി ഉൽപ്പങ്ങളാക്കാൻ ലക്ഷ്യമിടുന്ന 250,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ജിദ്ദയിലെ രണ്ടാമത്തെ വ്യാവസായിക നഗരത്തിലെ അൽ നഹ്ദി മെഡിക്കൽ കമ്പനിയാണ് സന്ദർശന വേളയിലാണ് അദ്ദേഹം മറ്റു പദ്ധതികൾ കൂടി സമർപ്പിച്ചത്.

80,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 380 ദശലക്ഷം റിയാലിന്റെ നിക്ഷേപമായ ജിദ്ദയിലെ മൂന്നാം വ്യാവസായിക നഗരത്തിലെ നാഷണൽ പ്ലാസ്റ്റിക്സ് ഇൻഡസ്ട്രി കമ്പനിയുടെ ഫാക്ടറിയും നൂതന സാങ്കേതികവിദ്യകളുടെ കൈമാറ്റത്തിനും പൈപ്പുകളുടെയും ഹോസുകളുടെയും സഊദി നിർമ്മാണ മേഖലയിൽ സംഭാവന നൽകുന്ന വ്യവസായങ്ങളും ഉദ്ഘാടനം ചെയ്തവയിൽ ഉൾപ്പെടും.

20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സഊദി ഡയറി ആൻഡ് ഫുഡ് പ്രോഡക്‌ട്‌സ് കമ്പനിയുടെ (SADAFCO) ഫാക്ടറിയും 11 ദശലക്ഷം റിയാൽ നിക്ഷേപത്തിൽ 5,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലും വെള്ളം, താപ ഇൻസുലേഷൻ, പശ എന്നിവയുടെ നിർമ്മാണകമ്പനിയും ഉദ്ഘാടനം ചെയ്തവയിൽ പെടും.