റമദാനിൽ പകൽ സമയത്ത് ഭക്ഷണം വിളമ്പാൻ റസ്റ്റോറന്റുകൾക്ക് അനുമതി? അധികൃതർ പ്രതികരിക്കുന്നു

0
7584

റിയാദ്: സഊദിയിൽ റമദാനിൽ വിനോദസഞ്ചാരികൾക്ക് പകൽ സമയത്ത് ഭക്ഷണം നൽകുന്നതിന് പ്രാദേശിക, അന്തർദേശീയ റെസ്റ്റോറന്റുകളെ അനുവദിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന പ്രസ്താവനയെ കുറിച്ച് പ്രവാതികരിച്ച് അധികൃതർ. ഇത്തരത്തിലുള്ള വാർത്ത ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സിന്റെ തലവൻ അജ്‌ലാൻ അൽ-അജ്‌ലാൻ നിഷേധിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത്തരത്തിൽ ഉന്നയിക്കപ്പെട്ട പ്രസ്താവന തെറ്റാണെന്നും വാസ്തവ വിരുദ്ധമാണെന്നും അൽ-അജ്ലാൻ പറഞ്ഞു.

രാജ്യത്ത് റമദാനിൽ വിനോദസഞ്ചാരികൾക്ക് പകൽ സമയത്ത് ഭക്ഷണം വിളമ്പാൻ പ്രാദേശിക, അന്തർദേശീയ റെസ്റ്റോറന്റുകളെ അനുവദിച്ചുവെന്ന വാർത്തയാണ് പ്രചരിക്കുന്നത്. കൂടാതെ നോമ്പ് കാലത്ത് ഭക്ഷണം വിളമ്പുന്നതിനുള്ള വ്യവസ്ഥയായി കട്ടനുകൾ സ്ഥാപിക്കാനോ സ്ഥാപനത്തിന്റെ മുൻഭാഗം മറയ്ക്കാനോ അവരെ നിർബന്ധിക്കുന്നുവെന്നും വ്യാജ വാർത്തയിൽ പ്രതിപാദിക്കുന്നുണ്ട്.