റിയാദ്: നിര്‍മാണ ജോലിക്കിടെ സ്‌കഫൊൾഡിൽ നിന്ന് വീണ് മലയാളി മരിച്ചു. തിരുവനന്തപുരം തിരുവനന്തപുരം മാടന്‍വിള പെരുമാതുറ സ്വദേശി ദാനിയില്‍ അര്‍ഷദ് (54) ആണ് റിയാദില്‍ കെട്ടിട നിര്‍മാണ ജോലിക്കിടെ വീണ് മരിച്ചത്. കെട്ടിട നിര്‍മാണ ജോലിക്കിടെ ഉയരത്തിലേക്ക് എത്താനായി തയ്യാറാക്കിയ താത്കാലിക പ്ലാറ്റ്ഫോം ആയ സ്‌കഫൊൾഡിൽ നിന്ന് വീഴുകയായിരുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭാര്യ ലിജ്‌ന. മക്കള്‍: അസ്‌ന, അഫ്‌ന, അല്‍അഹദ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, മഹ്ബൂബ് കണ്ണൂര്‍, മുനീര്‍ മക്കനി എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്.