കഴിഞ്ഞ വർഷം സഊദിയിൽ വിമാന കമ്പനികൾക്കെതിരെ ലഭിച്ചത് 5,000 പരാതികൾ

0
1497

റിയാദ്: കഴിഞ്ഞ വർഷം സഊദിയിലെ വ്യോമ മേഖലയുമായി ബന്ധപ്പെട്ട പരാതികൾ സിവിൽ എവിയേഷൻ അതോറിറ്റി വെളിപ്പെടുത്തി. രാജ്യത്തെ വിമാന കമ്പനികൾക്കും വിമാനത്താവളങ്ങൾക്കുമെതിരെ സമർപ്പിക്കപ്പെട്ട പരാതികളാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) വ്യക്തമാക്കിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2021 വർഷം വിമാന കമ്പനികൾക്കെതിരെ 5,000 പരാതികളാണ് സമർപ്പിക്കപ്പെട്ടത്. എയർപോർട്ടുകളിൽ 1,200 പരാതികളും ലഭിച്ചു. എന്നാൽ, കൃത്യസമയത്ത് പരാതികൾ കൈകാര്യം ചെയ്യുന്നതിൽ ഇരു മേഖലകളും ഏറെ മുന്നിലാണ്. വിമാന കമ്പനികൾക്കെതിരെയുള്ള പരാതികളിൽ 85 ശതമാനവും എയർപോർട്ട് 86 ശതമാനവും പരിഹരിക്കപ്പെട്ടു.

2021-ൽ യാത്രക്കാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 600,000-ത്തിലധികം ആശയവിനിമയങ്ങളാണ് നൽകിയത്. കോൾ സെന്റർ വഴി 550,000 കോളുകളും 21,000 ഇ-മെയിലുകളും സോഷ്യൽ മീഡിയയിലൂടെ 82,000 ആശയവിനിമയവും നടത്തി. കൂടാതെ, വെബ്‌സൈറ്റ് വഴി 33,000 സംഭാഷണങ്ങളും വെബ്‌സൈറ്റ് വഴി 20,000 അപേക്ഷകളും ലഭിച്ചു.