സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവതി വാഹനാപകടത്തില്‍ മരണപ്പെട്ടു

0
3809

ദോഹ: ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവതി ദോഹയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. കൊല്ലം നെടുവത്തൂര്‍ അമ്പലത്തുംകല സ്വദേശി ചിപ്പി വര്‍ഗീസ് (25) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ വുകൈര്‍ ഭാഗത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭര്‍ത്താവ് ജെറിന്‍ ജോണ്‍സനോടും കുഞ്ഞിനോടുമൊപ്പം കാറില്‍ യാത്ര ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. ഭര്‍ത്താവും കുഞ്ഞും ഹമദ് ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്പലത്തുംകല പോസ്റ്റ് സി.വി വില്ലയില്‍ വര്‍ഗീസ്, ഷൈനി ദമ്പതികളുടെ മകളാണ് ചിപ്പി.