വിദേശിയെ കുത്തിയും തലക്കടിച്ചും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

0
813

റിയാദ്: പാകിസ്ഥാൻ പൗരനെ കത്തി കൊണ്ട് കുത്തിയും ഇരുമ്പ് വടികൊണ്ട് തലക്കടിച്ചും ക്രൂരമായി കൊലപ്പെടുത്തിയ സഊദി പൗരന്റെ വധശിക്ഷ നടപ്പാക്കി. കിഴക്കൻ സഊദിയിലെ അൽ ഖോബാറിൽ വെച്ചാണ് ചൊവ്വാഴ്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പാകിസ്ഥാൻ പൗരനായ അസ്‌ഗർ അലി ഫദ്‌ൽ അൽ ദീനെ നിഷ്ടൂരമായി കൊലപ്പെടുത്തിയ സഊദി പൗരനായ ജമാൽ ബിൻ സാർ ബിൻ ഫർഹാൻ അൽ-റഷീദിയുടെ വധശിക്ഷയാണ് ഇന്ന് നടപ്പാക്കിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാക് പൗരനായ അസ്‌ഗർ അലിയെ സഊദി പൗരനായ ജമാൽ ബിൻ ഫർഹാൻ അൽ-റഷീദി ഇരുമ്പ് വടികൊണ്ട് തലക്കടിച്ചും കത്തികൊണ്ട് വയറ്റിൽ കുത്തിയുമാണ് കൊലപ്പെടുത്തിയത്. ഈജിപ്‌ത്‌ പൗരനായ ഇഹാബ് അഹമ്മദ് മുഹമ്മദ് എന്നയാളും ജമാൽ ബിൻ ഫർഹാനൊപ്പം കൊലപാതകത്തിൽ പങ്കാളിയായിരുന്നു. എന്നാൽ ഇഹാബ് അഹമ്മദ് മുഹമ്മദ് എന്ന ഈജിപ്ഷ്യൻ നേരത്തെ മരണപ്പെട്ടു. കൊലപ്പെടുത്തിയതിന് ശേഷം അസ്‌ഗർ അലിയുടെ കാർ പ്രതികൾ തട്ടിയെടുക്കുകയും ശേഷം മൃതദേഹം കത്തിച്ച് വികൃതമാക്കുകയും ചെയ്‌തിരുന്നു.

പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്തിയ പോലീസ് തെളിവെടുപ്പ് നടത്തുകയും പ്രതികൾ കുറ്റം സമ്മതിക്കുകയും ചെയ്‌തിരുന്നു. ക്രിമിന കോടതി വിധിച്ച വധക്ഷിക്ഷ അപ്പീൽ, സുപ്രീം കോടതികൾ അംഗീകരിക്കുയും രാജകീയ ഉത്തരവ് ലഭിക്കുകയും ചെയ്‌തതോടെയാണ് ഇന്ന് വധശിക്ഷ നടപ്പാക്കിയതെന്ന് സഊദി അബാഹ്യനേത്ര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.