മലമുകളിൽ കുടുങ്ങിയ സഊദി പർവ്വതാരോഹകനെ രക്ഷപ്പെടുത്തി (വീഡിയോ)

0
2384

അബുദാബി: ദിബ്ബ അൽ ഫുജൈറയിലെ ഒരു പർവതപ്രദേശത്ത് കുടുങ്ങിയ സഊദി പർവ്വതാരോഹകനെ രക്ഷപ്പെടുത്തി. യുഎഇയിലെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്റർ ആണ് 28 കാരനായ സഊദി പർവതാരോഹകനെ രക്ഷപ്പെടുത്തിയത്. മലകയറുന്നതിനിടയിൽ ഇവർക്ക് കടുത്ത തളർച്ച അനുഭവപ്പെടുകയായിരുന്നു. ദിബ്ബ അൽ ഫുജൈറ പോലീസ് ഓപ്പറേഷൻ റൂമിൽ റിപ്പോർട്ട് ലഭിച്ചതോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു.

കൊവിഡ് വൈറസുമായി ബന്ധപ്പെട്ട എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും ഉറപ്പാക്കുകയും കണക്കിലെടുക്കുകയും ചെയ്ത ശേഷമാണ് രക്ഷാ പ്രവർത്തന നടപടികൾ ആരംഭിച്ചത്. പരിക്കേറ്റ സ്ത്രീയെ ഒഴിപ്പിക്കാനും ആവശ്യമായ ചികിത്സ ലഭിക്കുന്നതിന് ദിബ്ബ അൽ-ഫുജൈറ ആശുപത്രിയിലേക്ക് മാറ്റാനും ഇ സെർച്ച് ആൻഡ് റെസ്ക്യൂ ടീമിന് കഴിഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

വീഡിയോ