സഊദിയിൽ ഞായർ മുതൽ സ്കൂളുകൾ സാധാരണ നിലയിൽ

0
2611

റിയാദ്: സഊദിയിൽ ഞായർ മുതൽ സ്കൂളുകളും സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങും. മൂന്നാം സെമസ്റ്റർ ആരംഭിക്കുന്ന മാര്‍ച്ച് 20 മുതലാണ് കൊവിഡിന് മുമ്പുള്ള അവസ്ഥയിലെന്നപോലെ സ്‌കൂളുകൾ പ്രവർത്തനം പുനഃരാരംഭിക്കുന്നത്. ഇതിനുള്ള നിർദേശം വിദ്യാഭ്യാസ മന്ത്രാലയം നൽകിയിട്ടുണ്ട്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എലിമെന്ററി, കിന്റര്‍ഗാര്‍ട്ടന്‍ തലങ്ങളിലടക്കമുള്ള ക്ളാസുകൾ മുഴുവന്‍ വിദ്യാര്‍ഥികളോടെയായിരിക്കും സാധാരണ നിലയില്‍ പ്രവർത്തിക്കുക. എന്നാൽ, പന്ത്രണ്ടു വയസില്‍ കൂടുതല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ വാക്‌സിന്‍ പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥ തുടരുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ക്ലാസുകളിലും നമസ്‌കാരം നിര്‍വഹിക്കുന്ന വേളയിലും മറ്റു പരിപാടികളിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ സാമൂഹിക അകലം റദ്ദാക്കാനും രാവിലെയുള്ള അസംബ്ലി പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്കൂളിലും ക്ലാസ് മുറികളിലും പാഠ്യേതര പ്രവർത്തനങ്ങളിലുമൊന്നും സാമൂഹിക അകലം ആവശ്യമില്ലെന്ന് മന്ത്രാലയം അറിയിച്ചു.