റിയാദ് ഐ സി എഫിന് പുതിയ നേതൃത്വം

0
2027

റിയാദ്: ‘ഐ സി എഫ്‌ പ്രവാസത്തിന്റെ അഭയം’ എന്ന ശീർഷകത്തിൽ നടത്തിവന്ന മെമ്പർഷിപ്പ് കാംപയിൻ ഭാഗമായി റിയാദ് സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) 2022 – 2024 വർഷത്തിലേക്കുള്ള ഭാരവാഹികളെ അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്ന കൗൺസിൽ യോഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് അബ്ദുൽ നാസർ അഹ്‌സനി ഉദ്ഘാടനം ചെയ്‌തു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലുഖ്‌മാൻ പാഴൂർ (ജനറൽ), അഷ്‌റഫ് ഓച്ചിറ (സാമ്പത്തികം), ഷമീർ രണ്ടത്താണി (സംഘടന), ശറഫുദ്ധീൻ നിസാമി (ദഅവ), മുനീർ കൊടുങ്ങല്ലൂർ (വിദ്യാഭ്യാസം), അബ്ദുൽ മജീദ് താനാളൂർ (അഡ്മിൻ), അബ്ദുൽ അസീസ് മാസ്റ്റർ ((വെൽഫെയർ) ഇബ്രാഹിം കരീം (സർവ്വീസ്), അബ്ദുൽ ജബ്ബാർ കുനിയിൽ (പബ്ലിക്കേഷൻ) റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

ഐ സി എഫ് സഊദി ദേശീയ സംഘടനാ കാര്യ സെക്രട്ടറി നിസാർ കാട്ടിൽ റിട്ടേർണിംഗ് ഓഫീസറും നാഷണൽ സർവീസ് സിക്രട്ടറി അബ്ദുൽ റഷീദ് സഖാഫി അസ്സിസ്റ്റന്റ് റിട്ടേർണിംഗ് ഓഫീസറുമായ സമിതിയാണ് പുതിയ ഭാവാഹികളെ തെരെഞ്ഞെടുത്തത്. ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി (പ്രസിഡന്റ്), അബ്ദുൽ മജീദ് താനാളൂർ (ജനറൽ സിക്രട്ടറി), ഷമീർ രണ്ടത്താണി (ഫിനാൻസ് സെക്രട്ടറി ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

മറ്റു ഭാരവാഹികളായി യഥാക്രമം പ്രസിഡന്റ്, സിക്രട്ടറി എന്ന രൂപത്തിൽ: അബ്ദുൽ ലത്തീഫ്‌ മിസ്ബാഹി, അബ്ദുൽ അസീസ്‌ മാസ്റ്റർ (സംഘടന), അബ്ദുറഹ്മാൻ സഖാഫി, മുഹമ്മദ് ബഷീർ മിസ്ബാഹി (ദഅവ), ഹസൈനാർ മുസ്‌ലിയാർ പടപ്പേങ്ങാട്, അബ്ദുൽ ലത്തീഫ്‌ തിരുവമ്പാടി (അഡ്മിൻ), ഇബ്രാഹിം കരിം, അബ്ദുൽ ജബ്ബാർ കുനിയിൽ (വെൽഫയർ), അബ്ദുൽ റഷീദ്‌ കക്കോവ്‌, ഇസ്മയിൽ സഅദി (എഡ്യൂക്കേഷൻ), അഹമ്മദ് റഊഫ് കടലുണ്ടി, അബ്ദുൽ ഖാദർ പള്ളിപ്പറമ്പ് (മീഡിയ&പബ്ലിക്കേഷൻ). എമിനന്റ് ഡയറക്ടർ ആയി ശാക്കിർ കൂടാളിയെയും വിവിധ കോർഡിനേറ്റർമാരായി ഷുക്കൂർ അലി ചെട്ടിപ്പടി (ഐ ടി), അബ്ദുൽ റസാഖ് വയൽക്കര (സഫ്‌വാ) എന്നിവരെയും തെരഞ്ഞെടുത്തു.

പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന ഒലയ സെക്ടർ ഫിനാസ് സിക്രട്ടറി സൈദ് കരിപ്പൂരിനു ചടങ്ങിൽ യാത്രയയപ്പ് നൽകി. മാസ്റ്റർ മൈന്റ് ക്വിസ് മത്സരത്തിൽ ഗൾഫ് തലത്തിൽ വിജയിയായ അമ്മാർ മുഹമ്മദ് , ദേശീയ തലത്തിൽ രണ്ടാം സ്ഥാനം നേടിയ അമീൻ മൻസൂർ എന്നിവർക്കുള്ള മെഡലുകൾ സമ്മാനിച്ചു. നാഷണൽ വെൽഫെയർ സെക്രട്ടറി ഹുസ്സൈൻ അലി കടലുണ്ടി, പ്രൊവിൻസ് സംഘടനാ സെക്രടറി ഫൈസൽ മമ്പാട്, പ്രൊവിൻസ് എഡ്യൂക്കേഷൻ സെക്രടറി സൈനുദ്ധീൻ കുനിയിൽ, ലുഖ്‌മാൻ പാഴൂർ, മജീദ് താനാളൂർ, ഹസൈനാർ മുസ്‌ലിയാർ എന്നിവർ പ്രസംഗിച്ചു .