ഖോബാർ: നീണ്ട മുപ്പത്തിയഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ സോഷ്യൽ ഫോറം കിഴക്കൻ പ്രവിശ്യ പ്രഥമ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ ഫാറൂഖ് വവ്വാകാവിന് ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഖോബാർ വെൽക്കം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അനീഷ് അഹമ്മദ് ഉപഹാരം നൽകി ആദരിച്ചു.
ഫാറൂഖ് വവ്വാക്കാവിന്റെ നേതൃത്വത്തിൽ നടന്ന സാമൂഹിക ഇടപെടലുകൾ വിലമതിക്കാനാവാത്ത സഭാവനായാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സോഷ്യൽ ഫോറം ജുബൈൽ സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുൽ റഹീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി കുഞ്ഞിക്കോയ താനൂർ സ്വാഗതം പറഞ്ഞു. ആശംസകൾ നേർന്ന് കൊണ്ട് മൂസക്കുട്ടി കുന്നേകാടൻ (ഇന്ത്യ ഫ്രറ്റെണിറ്റി ഫോറം സോണൽ പ്രസിഡന്റ്), ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി അംഗങ്ങളായ നാസർ ഒടുങ്ങാട്ട്, മുബാറക്, അബ്ദുൽ സലാം, സിറാജുദ്ധീൻ (ഇന്ത്യ ഫ്രറ്റെണിറ്റി ഫോറം ദമം പ്രസിഡന്റ്), സാജിദ് ആറാട്ടുപുഴ (മീഡിയ ഫോറം, ദമാം പ്രസിഡന്റ്), ഷറഫുദ്ധീൻ (ഇന്ത്യ ഫ്രറ്റെണിറ്റി ഫോറം ജുബൈൽ പ്രസിഡന്റ്), സജീദ് (സെക്രട്ടറി), അൻസാർ കോട്ടയം (ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് സെക്രട്ടറി) ഷാജഹാൻ (സ്റ്റേറ്റ് കമ്മിറ്റി മെമ്പർ) എന്നിവർ സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് സെക്രട്ടറി ഷാൻ ആലപ്പുഴ നന്ദി പറഞ്ഞു.