‘അൽ ബെയ്കി’നും വ്യാജൻ, സഊദി അൽ ബെയ്ക് ആണെന്ന് തെറ്റിദ്ധരിച്ച് കടുത്ത തിരക്ക്, വിവാദം, പിന്നാലെ യാഥാർഥ്യം വെളിപ്പെടുത്തി കമ്പനി

0
9235

റിയാദ്: ഒറിജനിലിനെ വെല്ലുന്നവർ വ്യാപകമായ കാലത്ത് ലോഗോയും എഴുത്ത് രൂപവും കൂടി കോപ്പി അടിച്ചാലോ?. അത്തരമൊരു വിവാദമാണ് ഏറെ പ്രശസ്തരായ അൽ ബെയ്ക് ബ്രോസ്റ്റാഡുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ അരങ്ങു തകർക്കുന്നത്. ഒടുവിൽ യഥാർത്ഥ കമ്പനി തന്നെ ഒറിജിനൽ ആണോ വ്യാജൻ ആണോ എന്ന് വെളിപ്പെടുത്താൻ ട്വിറ്ററിൽ വരേണ്ടിയും വന്നു. സഊദിയിലെ അൽ ബൈയിക് ബ്രോസ്റ്റഡ് കമ്പനിയാണ് സോഷ്യൽ മീഡിയ മുറവിളിക്കിടെ രംഗത്തെത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഖത്തറിൽ “അൽ ബെയ്ക്” എന്ന പേരിൽ ഒരു റസ്റ്റോറന്റ് അടുത്തിടെ തുറന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഏറെ പ്രശസ്തമായ സഊദിയിലെ യഥാർത്ഥ അൽ ബയിക്കിന്റെ അതേ ലോഗോയോടെയാണ് ഇത് ആരംഭിച്ചത് എന്നതാണ് അൽബയ്ക് പ്രേമികൾക്കിടയിൽ ചൂടേറിയ ചർച്ചകൾക്ക് വഴി ഒരുക്കിയത്. സഊദിയിലെ അൽ ബെയ്ക് റസ്റ്റോറന്റ്, ഫുഡ് കമ്പനി ശൃംഖലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ടോ എന്ന അന്വേഷണമായിരുന്നു പിന്നീട്.

ഒടുവിൽ സഊദിയിലെ “അൽ ബെയ്ക്” റെസ്റ്റോറന്റിന്റെ മാനേജ്മെന്റ് ഇതിൽ വിശദീകരണവുമായി രംഗത്ത് എത്തേണ്ടി വന്നു. ഖത്തറിൽ തങ്ങൾക്ക് ബ്രാഞ്ച് ഇല്ലെന്നും റെസ്റ്റോറന്റിന് അതുമായി ബന്ധമില്ലെന്നും “അൽ ബെയ്ക്” എന്ന പേര് അന്യായമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നുമായിരുന്നു കമ്പനിയുടെ വിശദീകരണം.

ഖത്തറിലെ “അൽ ബെയ്ക് ബ്രോസ്റ്റ് ആൻഡ് പിസ്സ” എന്ന പേരിലെ റെസ്റ്റോറന്റ്, ഈ വിഷയത്തിൽ നിരവധി ആശയക്കുഴപ്പങ്ങളാണ് ഉണ്ടാക്കിയത്. സഊദി “അൽ ബെയ്ക്” റെസ്റ്റോറന്റിന്റെ ഖത്തറിലെ ആദ്യ ശാഖയാണെന്ന് കരുതി ഖത്തറിലെ പൗരന്മാരും താമസക്കാരും റസ്റ്റോറന്റ് അന്വേഷിച് എത്തുന്ന സ്ഥിതിയാണ്. വളരെ പ്രശസ്തമായ സഊദി അൽ ബയിക് ആണെന്ന് തെറ്റിദ്ധരിച്ച് വിഭവങ്ങൾ വാങ്ങാൻ ഇവിടെ കനത്ത തിരക്കുകളാണ് ഉണ്ടാകുന്നതെന്ന് വ്യക്തമാക്കുന്ന വീഡിയോ ക്ലിപ്പുകളും ഫോട്ടോകളും പ്രചരിക്കുന്നുണ്ട്.