റിയാദ്: സഊദിയിൽ വാടക കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾ ആരാണ് വഹിക്കേണ്ടതെന്ന് വ്യക്തമാക്കി ഈജാർ സിസ്റ്റം. വാടക്ക് എടുത്ത കെട്ടിടത്തിലേയും ഫ്ലാറ്റുകളിലേയും അറ്റകുറ്റപണികളുടെ ചെലവുകൾ ഉടമയാണോ അതല്ല വാടകക്ക് എടുത്ത ആളാണോ വഹിക്കേണ്ടതെന്നാണ് ഇജാർ പ്രോഗ്രാം വ്യക്തമാക്കിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉപഭോഗവും പ്രവർത്തന കാലയളവും മൂലം സംഭവിക്കുന്ന കേടുപാടുകൾ വാടകക്കാരൻ്റെ ചെലവിലാണ് അറ്റകുറ്റപണികൾ നടത്തേണ്ടത്. ലൈറ്റിംഗും അത് പോലെയുള്ളവയും വാടകക്കാരൻ വഹിക്കണമെന്ന് പ്രോഗ്രാം സൂചിപ്പിച്ചു.
എന്നാൽ, കെട്ടിടത്തിലെ വെള്ളം ചോർന്നൊലിക്കൽ, തെറ്റായ വൈദ്യൂതി ക്രമീകരണങ്ങൾ പോലുള്ള തകരാറുകളും മറ്റു ബിൽഡിംഗിലെ നിർമ്മാണ പിശക് കൊണ്ടുള്ള തകരാറുകളും നന്നാക്കിയെടുക്കുന്നതിനുള്ള ചെലവ് ഉടമ വഹിക്കണമെന്നും ഇജാർ പ്രോഗ്രാം വ്യക്തമാക്കി.