സഊദിയിൽ മലയാളി ഉറക്കത്തിൽ മരിച്ചു

0
3387

ദമാം: കിഴക്കൻ സഊദിയിൽ മലയാളി ഹൃദയാഘാതം മൂലം ഉറക്കത്തിൽ മരിച്ചു. കൊല്ലം, കടക്കൽ, പാലങ്ങാട് സ്വദേശി പൂരം വീട്ടിൽ രാധാകൃഷ്ണൻ (60) ആണ് ദമാമിൽ മരിച്ചത്. നേരത്തെ ഹൗസ് ഡ്രൈവറായി ജോലിചെയ്തിരുന്ന രാധാകൃഷ്ണൻ 10 വർഷം മുമ്പ് എക്സിറ്റിൽ നാട്ടിൽ പോവുകയും പുതിയ വിസയിലെത്തി ഷിപ്പിങ് കമ്പനിയിൽ ഡൈന ഡ്രൈവറായി ജോലിയിൽ പ്രവേശിക്കുകയുമായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാത്രിയിൽ സുഹൃത്തുക്കളുമൊത്ത് കളിതമാശകൾ പറഞ്ഞിരുന്നതിന് ശേഷം ഉറങ്ങാൻ പോയതാണ്. രാവിലെ കൂടെയുള്ളയാൾ ആറ് മണിക്ക് ജോലിക്ക് പോയെങ്കിലും എട്ട് മണി മുതൽ ജോലിയുള്ള രാധാകൃഷ്ണൻ സമയം കഴിഞ്ഞിട്ടും ജോലിക്കെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. രാധികയാണ് ഭാര്യ. രമ്യ രാധാകൃഷ്ണൻ, രാഹുൽ രാധാകൃഷ്ണൻ എന്നിവർ മക്കളാണ്.