സഊദി സേനയുടെ നേതൃത്വത്തിൽ തടവിലാക്കപ്പെട്ട രണ്ടു അമേരിക്കൻ യുവതികളെ മോചിപ്പിച്ചു

0
2678

റിയാദ്: യെമൻ തലസ്ഥാനമായ സൻആയിൽ ഇറാൻ പിന്തുണയുള്ള ഹൂതി മിലീഷ്യകൾ തടവിലാക്കിയ രണ്ട് അമേരിക്കൻ യുവതികളെ രക്ഷിച്ചു. സഊദി അറേബ്യയും അമേരിക്കയും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് യുവതികളെ രക്ഷപ്പെടുത്തിയത്. സഊദി-അമേരിക്കൻ സർക്കാരുകൾ തമ്മിലുള്ള ദൃഢമായ പങ്കാളിത്തത്തിന്റെയും സംയുക്ത സുരക്ഷാ ഏകോപനത്തിന്റെയും സൈനിക സഹകരണത്തിന്റെയും നേട്ടമാണിതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് തുർക്കി അൽ മാലികി പറഞ്ഞു.

രക്ഷപ്പെടുത്തിയ യുവതികളെ യമനിലെ വിമതരായ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സൻആയിൽ നിന്ന് യെമൻ തലസ്ഥാനമായ ഏദനിലേക്കും പിന്നീട് സഊദി തലസ്ഥാനമായ റിയാദിലേക്കും എത്തിക്കുകയായിരുന്നു. അവർക്ക് ആവശ്യമായ സംരക്ഷണം നൽകുകയും തുടർന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയും ചെയ്തു.

സൻആയിൽ കുടുംബ സന്ദർശനത്തിനെത്തിയ സ്ത്രീകളെ ഹൂതികൾ പിടികൂടി അവരുടെ പാസ്‌പോർട്ടുകൾ ഹൂതികൾ പിടിച്ചെടുക്കുകയായിരുന്നു. യുവതികളോട് ഹൂതികൾ മോശമായി പെരുമാറിയതായി അദ്ദേഹം സ്ഥിരീകരിച്ചു. അമേരിക്കയുടെ ആവശ്യപ്രകാരമാണ് സഊദി അറേബ്യ രക്ഷപ്പെടുത്താനുള്ള ഓപ്പറേഷൻ നടത്തിയത്.