റിയാദ്: രാജ്യത്തിന് പുറത്തേക്കുള്ള യാത്രകളിൽ സഊദിയിൽ കഴിയുന്ന പ്രവാസികൾ യാത്ര ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് ഉണർത്തി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്.
സാധുവായ വിസ, യാത്രാ രേഖകൾ, പോകുന്ന രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വ്യവസ്ഥകൾ എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നാണ് ജവാസാത് ആവശ്യപ്പെടുന്നത്. ഇത് പൂർത്തിയാണെങ്കിൽ താമസക്കാർക്ക് വിദേശത്തേക്ക് പോകാമെന്ന് പാസ്‌പോർട്ട് വിഭാഗം അറിയിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അതെ സമയം, രാജ്യത്തിന് പുറത്ത് പോകുന്ന സഊദി പൗരന്മാർക്ക് കൊവിഡ്-19 വാക്‌സിന്റെ മൂന്നാം ഡോസ് (ബൂസ്റ്റർ ഡോസ്) ലഭിച്ചുവെന്ന് ഉറപ്പാക്കുന്നത് ഉൾപ്പെടെ, യാത്രാ നടപടിക്രമങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അടുത്തിടെ എയർ കമ്പനികൾക്ക് ഒരു സർക്കുലർ നൽകിയിരുന്നു.
രണ്ടാമത്തെ ഡോസ് സ്വീകരിച്ച സമയം മുതൽ 3 മാസം കഴിഞ്ഞ സഊദി പൗരന്മാർക്കാണ് വിദേശ യാത്രക്കായി ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയത്. ഇത് വിദേശികൾക്ക് ബാധകമല്ല.