റിയാദ്: സയാമീസ് ഇരട്ടകളായി ജനിച്ച അംജദും മുഹമ്മദും വീണ്ടും തങ്ങളുടെ പ്രിയപ്പെട്ട ഡോക്റ്ററുടെ അടുത്തെത്തി. ജോർദാനിയൻ സയാമീസ് ഇരട്ടകളായ ഇരുവരും തങ്ങളുടെ ശരീരം വേർപ്പെടുത്തി ഇരുമെയ്യായി ജീവിക്കാൻ മുൻകൈയെടുത്ത പ്രിയപ്പെട്ട ഡോക്റ്ററെ കണ്ട് സന്തോഷം പാപിങ്കു വെക്കുകയും ചെയ്‌തു. സഊദി റോയൽ കോർട്ട് ഉപദേഷ്ടാവും സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിൽ അഗ്രഗണ്യനും, ഈ രംഗത്ത് ലോകപ്രശസ്‌തനുമായ ഡോ: അബ്ദുല്ല അൽ റബീഅയെ തേടിയാണ് മുഹമ്മദും അംജദും മാതാപിതാക്കൾക്കൊപ്പം വീണ്ടുമെത്തിയത്. നിലവിൽ കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസറാണ് ഡോ: അബ്ദുല്ല അൽ റബീഅ.

ജോർദാനിലെ സഊദി എംബസി ആസ്ഥാനത്ത് ആയിരുന്നു ഈ അപൂർവ്വ കൂടിക്കാഴ്ച്ച. സിറിയൻ, പലസ്തീൻ അഭയാർത്ഥികൾക്കും ജോർദാനിലെ ദരിദ്ര കുടുംബങ്ങൾക്കും സഊദി മാനുഷിക പ്രവർത്തനങ്ങളുടെ സ്വാധീനം ഉയർത്തുന്നതിന്റെ പശ്ചാത്തലത്തിൽ ജോർദാൻ നടത്തുന്ന സന്ദർശന വേളയിലാണ് സംഭവം. ജോർദാനിൽ അംജദും മുഹമ്മദും എന്റെ മക്കളാണെന്നും ജോർദാനിലെ ജനങ്ങൾ ഈ സഹോദരരാജ്യത്തെ എന്റെ വലിയ കുടുംബമാണെന്നു അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു പറഞ്ഞു. രണ്ടാഴ്ച മുമ്പ് മാതാപിതാക്കൾക്കൊപ്പം റിയാദിൽ എത്തി, പതിമൂന്നു വർഷം മുമ്പ് റിയാദിൽ വെച്ച് ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപ്പെടുത്തിയ ഈജിപ്ഷ്യൻ സയാമിസ് ഇരട്ടകളായ ഹസനും മഹ്‌മൂദും ഡോ: അബ്ദുല്ല അൽറബീഅയെ കണ്ടിരുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2010 ലാണ് ഒട്ടിച്ചേർന്നു നിലയിൽ ഭൂമിയിലേക്ക് പിറന്ന വീണ സയാമീസ് ഇരട്ടകളായ അംജദിനെയും മുഹമ്മദിനെയും ഡോ: അൽ റബീഅ വിജയകരമായി ശസ്ത്രക്രിയ നടത്തി വെവ്വേറെയാക്കിയത്. കുടൽ, മൂത്രസഞ്ചി, ജനനേന്ദ്രിയം, തുടങ്ങി ഒട്ടിച്ചേർന്ന ആന്തരികാവയവങ്ങൾ ഉൾപ്പെടെ വേർപ്പെടുത്തിയാണ് ഇരുവരെയും വെവ്വേറെയാക്കിയത്. റിയാദിൽ നാഷണൽ ഗാർഡ് മന്ത്രാലയത്തിനു കീഴിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് ജോർദാനി സയാമിസ് ഇരട്ടകളെ വേർപ്പെടുത്തിയത്. സയാമിസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിനുള്ള സഊദി പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ 27-ാമത്തെ ഓപ്പറേഷനായിരുന്നു അത്.
1990 ലാണ് സയാമിസ് ഇരട്ടകളെ വേർപ്പെടുത്താനുള്ള ആദ്യ ശസ്ത്രക്രിയ നടത്തിയത്. മൂന്നു ഭൂഖണ്ഡങ്ങളിലെ 22 രാജ്യങ്ങളിൽ നിന്നുള്ള 117 സയാമിസ് ഇരട്ടകളുടെ കേസുകൾ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ പഠിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കുട്ടികളെ വേർപെടുത്തുന്നതിൽ അതിസങ്കീർണ്ണമായ പല ശസ്ത്രക്രിയകളും ഇവിടെ നടത്തിയിട്ടുണ. ഏറ്റവും സങ്കീർണമായ ശസ്ത്രക്രിയ ഇരുപത്തിമൂന്നര മണിക്കൂർ നീണ്ടു നിന്നതായിരുന്നു. വിവിധ സൂപ്പർ സ്‌പെഷ്യലൈസേഷനുകളിൽ പെട്ട 35 ഡോക്ടർമാരും സർജന്മാരും ടെക്‌നീഷ്യന്മാരും നഴ്‌സുമാരും അടങ്ങിയ 35 അംഗ മെഡിക്കൽ സംഘമാണ് സയാമിസ് ഇരട്ടകൾക്ക് വേർപ്പെടുത്തൽ ശസ്ത്രക്രിയകൾ നടത്തുന്നത്.
ജോർദാനിലെ സഊദി എംബസി ആസ്ഥാനത്ത് അംബാസഡർ നായിഫ് അൽ സുദൈരിയുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ, തന്റെ ജോർദാൻ സന്ദർശനം തിരുഗേഹങ്ങളുടെ സൂക്ഷിപ്പിക്കാരൻ സ്ലം,സൽമാൻ രാജാവിന്റെ അഭ്യർത്ഥന പ്രകാരമാണെന്ന് വ്യക്തമാക്കി. അബ്ദുൽ അസീസ് രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനും സഊദി നേതൃത്വവും ജനങ്ങളും ജോർദാനിൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന സിറിയൻ അഭയാർഥികളെ ആശ്ലേഷിക്കുന്ന ജോർദാന്റെ മഹത്തായ പങ്കിന്റെ പ്രാധാന്യത്തിൽ വിശ്വസിക്കുന്നു, ജോർദാന്റെ ഈ ഭാരം ലഘൂകരിക്കാനും ഈ മഹത്തായ മാനുഷിക പ്രവർത്തനത്തിൽ പങ്കുചേരാനും സഊദി ഭരണകൂടം സഹായം പങ്കിടാൻ താൽപ്പര്യം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇരു മെയ്യായി വേർപിരിഞ്ഞ സയാമീസ് ഇരട്ടകളായ ഹസ്സനും മഹ്മൂദും വീണ്ടുമെത്തി, തങ്ങൾക്ക് തുണയായ ആ ഡോക്ടറുടെ അടുക്കൽ, 13 വർഷത്തിന് ശേഷം