5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഹറമിൽ പ്രവേശിക്കാം, വിദേശ തീർഥാടകർക്ക് ഇൻഷുറൻസ് നിർബന്ധം

0
2827

മക്ക: വിദേശത്ത് നിന്ന് വരുന്ന തീർഥാടകർക്ക് മെഡിക്കൽ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കൽ നിർബന്ധമാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു. നിയന്ത്രണങ്ങൾ നീക്കിയ ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുകയായിരുന്നു മന്ത്രാലയം. ഈ വര്‍ഷത്തെ ഹജ്ജിന് കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അവസരം ഉണ്ടാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഹജ്ജുമായി ബന്ധപ്പെട്ട വിവരങള്‍ ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കുമെന്നും ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് ഹിഷാം സയീദ് അറിയിച്ചു.

5 വയസ്സിന് താഴെയുള്ള കുട്ടികളെ അവരുടെ മാതാപിതാക്കളോടൊപ്പം രണ്ട് വിശുദ്ധ മസ്ജിദുകളിൽ പ്രവേശിക്കാൻ അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.