റിയാദ്: സഊദിയിൽ അന്തരീക്ഷ താപനില ഉയരുന്നു. ചില മേഖലകളിൽ ഇന്ന് താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന്
കാലാവസ്ഥാ ഗവേഷകനായ അബ്ദുൽ അസീസ് അൽ-ഹുസൈനി പറഞ്ഞു. അന്തരീക്ഷം ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ സ്ഥാനം അനുസരിച്ച് താപനിലയിലെ ഉയർന്നതും താഴ്ന്നതും തമ്മിലുള്ള വ്യതിയാനത്തിന് രാജ്യം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മധ്യ, പടിഞ്ഞാറൻ, കിഴക്കൻ മേഖലകളിലാണ് താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ പ്രദേശങ്ങളിലെ താപനില 30 സെൽഷ്യസിൽ എത്തുമെന്നും വടക്കൻ മേഖലയിൽ താപനില കുറയുമെന്നും അൽ ഹുസൈനി പറഞ്ഞു.
മധ്യ, കിഴക്കൻ മേഖലകളിൽ ചൂട് ഇടത്തരം മുതൽ അർദ്ധശക്തമായിരിക്കുമ്പോൾ, പടിഞ്ഞാറൻ സെക്ടറിന്റെ വടക്കും മധ്യഭാഗത്തും പൊടിക്കാറ്റും അനുഭവപ്പെടും. ശക്തമായ പൊടി കാറ്റിനൊപ്പം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആകാശം മേഘാവൃതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.