സഊദിയിലെ ഇന്ത്യൻ എംബസി സ്കൂളിൽ ആൺ പെൺ വ്യത്യാസമില്ലാതെ ഇനി ഒരേ ക്ലാസ്സുകളിൽ

0
5696

റിയാദ്: സഊദിയിൽ ഇന്ത്യൻ സ്കൂളിൽ ആൺ പെൺ വ്യത്യാസമില്ലാതെ ഇനി ഒരേ ക്ലാസ്സുകളിൽ പഠനം നടത്താൻ തീരുമാനം. ജിദ്ദ ഇന്ത്യൻ എംബസി സ്കൂളിൽ 2022-23 അധ്യയന വർഷം മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി കോ-എഡ്യൂക്കേഷൻ സംവിധാനം നടപ്പാക്കാനാണ് തീരുമാനം. ഇത് സംബന്ധമായി ജിദ്ദയിലെ ഇന്ത്യൻ എംബസി സ്കൂൾ സർക്കുലർ പുറത്തിറക്കി.

ലിംഗസമത്വം, പരസ്പര ബഹുമാനം, മത്സരാധിഷ്ഠിത അന്തരീക്ഷം എന്നിവയുടെ വികസനം, ചെറുപ്രായത്തിൽ തന്നെ മികച്ചതും ആരോഗ്യകരവുമായ പഠനാന്തരീക്ഷം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ, പ്രൈമറി വിഭാഗത്തിന് കോ-എഡ്യൂക്കേഷൻ സംവിധാനം പ്രാരംഭ ഘട്ടത്തിൽ നടപ്പിലാക്കാൻ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പദ്ധതിയിട്ടതായി സർക്കുലർ വ്യക്തമാകുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാകാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ മാതൃകാ മാറ്റം തീർച്ചയായും ലിംഗഭേദത്തിന്റെ ക്രിയാത്മകമായ സംയോജനം കൊണ്ടുവരുമെന്നും ആൺ പെൺ കുട്ടികൾക്കിടയിൽ പരസ്പര ബഹുമാനവും ധാരണയും പ്രോത്സാഹിപ്പിക്കുമെന്നുമാണ് പ്രതീക്ഷ. സ്‌കൂളിന്റെ അക്കാദമിക് സജ്ജീകരണത്തിലെ ഈ വ്യവസ്ഥാപിത മാറ്റം ക്ലാസ് മുറിയിലെ സഹകരണം സുഗമമാക്കുമെന്നും ഇത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരസ്പരം ബൗദ്ധികമായി പുതിയ കാഴ്ചപ്പാട് നേടാനും സാമൂഹികമായി വികസിപ്പിക്കാനും അംഗങ്ങളുടെ സാന്നിധ്യത്തിൽ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ കൂടുതൽ ആത്മവിശ്വാസം നേടാനും സഹായിക്കുമെന്നും സർകുലറിൽ വ്യക്തമാക്കുന്നു.

കോ-എജ്യുക്കേഷണൽ സ്കൂൾ സമ്പ്രദായത്തിലെ വിദ്യാർത്ഥികൾ പലപ്പോഴും പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസത്തിൽ വിജയിക്കുന്നതിനും തൊഴിൽ മേഖലയിൽ പ്രവേശിക്കുന്നതിനും നന്നായി തയ്യാറെടുക്കുന്നുവെന്നുമാണ് കരുതുന്നത്. അത് കുട്ടികളിൽ നല്ല ഈർജ്ജ, സ്വയം പ്രതിച്ഛായ വളർത്തുകയും ഭാവി നേതാക്കളാകേണ്ട വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കുകയും ചെയ്യുമെന്നും സർക്കുലറിൽ വ്യക്തമാക്കി.