റിയാദ്: സഊദിയിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ഗുളികകൾ പിടികൂടി. ഓറഞ്ച് ചരക്കുകൾക്കിടയിൽ അതി വിദഗ്ധമായി ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് കസ്റ്റംസ് പരിശോധനക്കിടെ ഇവ പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് വിദേശികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അതി വിദഗ്ധമായി ഓറഞ്ചു കാർട്ടൻ ബോക്സിനുള്ളിൽ ഒളിപ്പിച്ച 1.2 ദശലക്ഷത്തിലധികം ആംഫെറ്റാമൈൻ ഗുളികകൾ പിടിച്ചെടുത്തതായി നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് വക്താവ് മേജർ മുഹമ്മദ് അൽ നജീദി അറിയിച്ചു.
സിറിയൻ പൗരത്വമുള്ള സന്ദർശക വിസയിലെത്തിയ രണ്ട് പ്രവാസികളുടെ കൈവശമാണ് ഓറഞ്ച് പെട്ടിക്കൊപ്പം മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമം നടന്നത്. റിയാദ് മേഖലയിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് വക്താവ് വെളിപ്പെടുത്തി. അറസ്റ്റ് ചെയ്ത പ്രതികളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
അധികൃതർ പുറത്ത് വിട്ട വീഡിയോ 👇