സഊദിയിൽ പുതിയ 187 കൊവിഡ് രോഗികൾ

0
1429

റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 187 പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 748,121 ആയി. 483 പുതിയ രോഗമുക്തിയാണ് രേഖപ്പെടുത്തിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 729,206 ആയി. രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 9,013 ആയി. ഗുരുതര കേസുകളുടെ എണ്ണം 354 ആണ്.

രാജ്യത്തെ കൊവിഡ് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്ന ഇലക്ട്രോണിക് പ്ലാറ്റ്ഫോം അനുസരിച്ച്, റിയാദിൽ 53 പുതിയ കേസുകളും ജിദ്ദയിൽ 20, മദീന 10, ദമാം 9, മക്ക 8, അബഹ 6, ഹുഫൂഫ് 4, തായിഫ് 7 എന്നിങ്ങനെയാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 31,389 പുതിയ പരിശോധനകളാണ് നടത്തിയത്. 61601078 കൊവിഡ് വാക്സിൻ ഡോസുകളാണ് ഇത് വരെ രാജ്യത്ത് വിതരണം ചെയ്തത്.