അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇരു ഹറമുകളിൽ പ്രവേശനമില്ല

0
1891

മക്ക: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇരു വിശുദ്ധ ഹറമുകളിൽ പ്രവേശിക്കാൻ അനുവാദമില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. ഹറമുകളിൽ പ്രവേശനം അനുവദിക്കുന്നതിന് തവക്കൽനയിൽ ഇമ്മ്യൂൺ ആയിരിക്കണം. തവക്കനയിൽ ഇമ്മ്യൂൺ ആയിരിക്കണമെങ്കിൽ വാക്സിൻ സ്വീകരിക്കണം. നിലവിൽ ചെറിയ കുട്ടികൾക്ക് വാക്സിൻ നൽകിതുടങ്ങിയിട്ടില്ല.

ഉംറ പെർമിറ്റ് എടുത്ത ശേഷം പെർമിറ്റ് കാലയളവ് ആരംഭിക്കുന്നതിന് ആറ് മണിക്കൂർ മുമ്പ് മാത്രമേ ആക്റ്റീവ് ആകൂ. തീർത്ഥാടകന് അസംബ്ലി പോയിന്റ് കടന്നുപോകേണ്ട ആവശ്യമില്ലാതെ തന്നെ നേരിട്ട് ഹറമിലേക്ക് പോകാമെന്നും ഗതാഗത സേവനങ്ങൾ ഉപയോഗപ്പെടുത്തൽ നിർബന്ധമില്ലെന്നും ആവശ്യമുള്ളവർ മാത്രം ഉപയോഗപ്പെടുത്തിയാൽ മതിയെന്നും മന്ത്രാലയം അറിയിച്ചു.